ബേബി പാപ്പി മുണ്ടുതോട്ടിൽ അന്തരിച്ചു

ഹൂസ്റ്റൺ: അടൂർ കടമ്പനാട് മുണ്ടുതോട്ടിൽ ബേബി പാപ്പി ഈ മാസം ഏഴിന് ഹൂസ്റ്റണിൽ അന്തരിച്ചു. ഹൂസ്റ്റണ്‍ സ്റ്റാഫ്‌ഫോർഡിലുള്ള ഇമ്മാനുവൽ പെന്തക്കോസ്ത് ചർച്ച് അംഗമാണ്. പരേതരായ ചാക്കോ പാപ്പി, റേച്ചൽ പാപ്പി എന്നിവരാണ് മാതാപിതാക്കൾ.

സംസ്കാരം നാളെ രാവിലെ 9നും ഇമ്മാനുവേൽ പെന്തക്കോസ്ത് ചർച്ചിൽ നടക്കും ( 437 Murphy Rd, Stafford, TX 77477) ഭാര്യ ജോളി എബ്രഹാം. മക്കൾ ജാൻസി ബെന്നി ( കാനഡ) , ആൻസി ഷൈജു (ഹ്യൂസ്റ്റൺ ). മരുമക്കൾ ബെന്നി വി പാപ്പച്ചൻ, ജേക്കബ് ശാമുവേൽ . കൊച്ചുമക്കൾ : ജെനീറ്റ ബെന്നി , അലെക്സിയ ജേക്കബ് , അമീലിയ ജേക്കബ്.

സഹോദരങ്ങൾ: കുഞ്ഞുമോൻ (കടമ്പനാട് ) പരേതനായ തങ്കച്ചൻ , ബാബു പാപ്പി, റോയ് പാപ്പി (ഫിലഡൽഫിയ )