മോഡൽ മെലീസ മൂണി കൊല്ലപ്പെടും മുമ്പ് ക്രൂരമായി ആക്രമിക്കപ്പെട്ടു

ലൊസാഞ്ചലസ് : അപാർട്മെൻ്റിലെ റഫ്രിജറേറ്ററിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മോഡൽ മെലീസ മൂണി കൊല്ലപ്പെടും മുമ്പ് ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ലൊസാഞ്ചലസിലെ ഡൌൺടൌൺ ബങ്കർഹിൽ അപാർട്മെൻ്റിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ റഫ്രിജറേറ്ററിനുള്ളിൽ സെപ്റ്റംബർ 12നാണ് മെലീസയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. അപാർട്മെൻ്റിലെ സിസിടിവി ക്യാമറയിൽ സെപ്റ്റംബർ ആറിനാണ് അവസാനമായി മെലീസയെ കാണുന്നത്. മെലീസയെ കുറിച്ച് വിവരങ്ങൾ ഇല്ലാത്തതിനെ തുടർന്ന് അമ്മ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് മരണം വിവരം അറിയുന്നത്. മൃതദേഹ പരിശോധയിൽ ശരീരകമായി ആക്രമിക്കപ്പെട്ടതിൻ്റെ വ്യക്തമായ തെളിവുകളുണ്ട്. മെലീസ രണ്ടു മാസം ഗർഭിണിയായിരുന്നു. തലയിലും മുഖത്തും ക്ഷതങ്ങളുണ്ട്. ലഹരി മരുന്നിൻ്റെയും ആൽക്കഹോളിൻ്റെയും സാന്നിധ്യമുണ്ടെന്നാണ് ടോക്സിക്കോളജി പരിശോധന ഫലം. മെലീസ എത്ര ക്രൂരമായ അവസ്ഥയിലൂടെയാണ് കടന്നുപോയത് എന്ന് ഓർക്കാൻ വയ്യെന്നും അത് തന്നെ വേദനിപ്പിക്കുന്നെന്നും സഹോദരി ജോഡിൻ പോളിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Murdered model Maleesa Mooney was found beaten and bound inside her refrigerator

More Stories from this section

family-dental
witywide