
ബർലിൻ: സോഷ്യൽ മീഡിയയിൽ സെമിറ്റിക് വിരുദ്ധ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് ടെക് ഭീമനായ ആപ്പിൾ ജീവനക്കാരിയെ പിരിച്ചുവിട്ടു. ജർമൻകാരിയായ നതാഷ ഡച്ചിനെതിരെയാണ് നടപടി. ജൂതന്മാരെ “കൊലപാതകിക കള്ളന്മാരും” എന്നാണ് നതാഷ വിശേഷിപ്പിച്ചത്.
“എന്നെ അൺഫോളോ ചെയ്തവരും ചെയ്യാനിരിക്കുന്നവരുമായ എന്റെ ഫ്രണ്ട്ലിസ്റ്റിലെ ഏതാനും സയണിസ്റ്റുകൾക്ക്, ഞാനൊരു അഭിമാനിയായ ജന്മൻകാരിയാണെന്ന് നിങ്ങൾ ചിലസമയം മറക്കുന്നു. നിങ്ങൾ ശരിക്കും ആരാണെന്ന് എനിക്കറിയാം: കൊലപാതകികളും കള്ളൻമാരുമാണ്. നിങ്ങൾ രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറുന്നു. അവിടങ്ങളിലെ ആളുകളുടെ ജീവിതവും തൊഴിലും വീടുകളും തെരുവുകളും മോഷ്ടിക്കുന്നു. അവരെ ഭീഷണിപ്പെടുത്തുന്നു, പീഡിപ്പിക്കുന്നു, പുറത്താക്കുന്നു. ആളുകൾ അതിനെതിരെ പ്രവർത്തിക്കുമ്പോൾ നിങ്ങളതിനെ ഭീകരതയെന്നു വിളിക്കുന്നു. തലമുറകളായി നിങ്ങൾ ഇതാണു ചെയ്യുന്നത്. അധിനിവേശം എന്ന കഴിവ് മാത്രമേ നിങ്ങൾക്കുള്ളൂ. നിങ്ങളാണ് യഥാർഥ തീവ്രവാദികൾ,”നതാഷ കുറിച്ചു.
കുറിപ്പ് വിവാദമായതോടെ നതാഷ തന്‍റെ ഇന്‍സ്റ്റഗ്രാം, ലിങ്ക്ഡിന്‍ പ്രൊഫൈലുകള്‍ ഡിലീറ്റ് ചെയ്തു. ആപ്പിളിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് നതാഷ ദാഹിന്‍റെ പിരിച്ചുവിടലിനെ കുറിച്ച് അറിഞ്ഞതെന്ന് സ്റ്റോപ്പ് ആന്റിസെമിറ്റിസത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ലിയോറ റെസ് ന്യൂയോർക്ക് പോസ്റ്റിനോട് വെളിപ്പെടുത്തി.















