
ഹൂസ്റ്റണ്‍: കേരളത്തിലെ ഏറ്റവും മികച്ച ക്രിസ്ത്യന്‍ സംഗീതജ്ഞരെ ഉള്‍പ്പെടുത്തി കൊണ്ട് ജനസിസ് മീഡിയ അവതരിപ്പിക്കുന്ന ക്രിസ്ത്യന്‍ മ്യൂസിക്കല്‍ എക്‌സ്ട്രാവഗാന്‍സാ ഒക്ടോബര്‍ 28 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഹ്യൂസ്റ്റണ്‍ സ്റ്റാഫ്ഫോര്‍ഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രല്‍ ഹാളില്‍ നടത്തപ്പെടുന്നു. കേരളത്തിലെ ഏറ്റവും മികച്ചതും പ്രശസ്തവുമായ അമൃത ടീവീ ദേവഗീതം പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധയും ഹൃദയവും കീഴടക്കിയ പ്രസാദ്, പ്രിയ കൂടാതെ മികച്ച ഗായകരായ ലൈജു, ബ്ലെസി എന്നിവരും കേരളത്തിലെ പ്രശസ്തരായ വാദ്യ മേള കലാകാരന്മാരും ടെക്നിഷ്യന്‍സും ഉള്‍പ്പെടുത്തി അവിസ്മരണീയമായ ഒരു സന്ധ്യ ആണ് ഇതിന്റെ സംഘാടകര്‍ ഒരുക്കുന്നത്.
Endocrine and Diabetes plus Clinic of Houston ആണ് മുഖ്യ സ്‌പോണ്‍സര്‍. Skypass Travel കൂടി ചേര്‍ന്നാണ് പരുപാടി സംഘടിപ്പിക്കുന്നത്. ഭക്തി സാന്ദ്രമായ അവിസ്മരണീയ ക്രിസ്ത്യന്‍ ഗാനമേളയോടൊപ്പം സെയിന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെയും spring of life music team യും choir fest ഉണ്ടായിരിക്കുന്നതാണ് ഭക്തി സാന്ദ്രവും മനസിനെ ഉണര്‍ത്തുന്നതുമായ മനോഹരമായ ഒരു സന്ധ്യ പങ്കെടുക്കുന്നവര്‍ക്ക് ഉറപ്പാണെന്നും ടിക്കറ്റ് വില്പന തുടങ്ങിയെന്നും സംഘടകര്‍ ടോണി ജോര്‍ജ്, വിനു ചാക്കോ എന്നിവര്‍ അറിയിച്ചു.
ടിക്കറ്റുകള്‍ക്കു സമീപിക്കുക : ടോണി ജോര്‍ജ് 912-373-6180, വിനു ചാക്കോ 347-803-8810













