തല്ലിത്തീർക്കാൻ മസ്കും സക്കർബർഗും; സ്ട്രീമിങ് X വഴിയെന്ന് ഇലോൺ

മെറ്റാ സിഇഒ മാർക്ക് സക്കർബർഗുമായുള്ള നിർദ്ദിഷ്ട കേജ് ഫൈറ്റ് തന്റെ നേതൃത്വത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ(X) തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ഇലോൺ മസ്‌ക്. ഇലോൺ മസ്ക് ഉടമസ്ഥത ഏറ്റെടുത്തതിന് ശേഷമാണ് ട്വിറ്റർ, എക്സ് എന്ന പേര് സ്വീകരിച്ചത്.

ലാസ് വെഗാസിൽ നടക്കുന്ന സമ്മിശ്ര ആയോധന കലകളുടെ കേജ് ഫൈറ്റിൽ നേർക്കുനേർ ഏറ്റുമുട്ടാൻ രണ്ട് സോഷ്യൽ മീഡിയ ഭീമൻമാരും ജൂൺ മുതൽ പരസ്പരം വെല്ലുവിളിക്കുന്നുണ്ട്.

സക്കർബർകും ഇലോൺ മസ്കും തമ്മിലുള്ള പോരാട്ടം എക്സിൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും ഇതിൽ നിന്നുള്ള എല്ലാ വരുമാനവും ജീവകാരുണ്യ പ്രവർത്തനത്തിനായി നൽകുമെന്നുമാണ് മസ്കിന്റെ പോസ്റ്റ്.

താൻ ദിവസം മുഴുവനും ഭാരം ഉയർത്തുകയും പോരാട്ടത്തിന് തയ്യാറെടുക്കുകയും ചെയ്യുകയാണെന്നും മസ്ക് ഞായറാഴ്‌ച, എക്‌സിൽ പറഞ്ഞിരുന്നു. തനിക്ക് വ്യായാമം ചെയ്യാൻ സമയമില്ലാത്തതിനാൽ പരിശീലനത്തിനായി ഭാരം കൊണ്ടുവന്നുവെന്നും മസ്ക് പറഞ്ഞു.

More Stories from this section

dental-431-x-127
witywide