മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം നൽകി: അഗസ്റ്റിൻ സഹോദരന്മാർ മുഖ്യപ്രതികൾ, 84600 പേജുള്ള കുറ്റപത്രം

വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ ബത്തേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. അഗസ്റ്റിന്‍ സഹോദരന്‍മാരായ ജോസൂട്ടി അഗസ്റ്റിന്‍, ആന്‌റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരെ മുഖ്യപ്രതികളാക്കി 84600 പേജുള്ള കുറ്റപത്രാണ് സമര്‍പ്പിച്ചത്. 12 പ്രതികളാണ് ആകെയുള്ളത്.

അന്വേഷണം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കുന്നത്. മുട്ടില്‍ സൗത്ത് വില്ലേജിലെ പട്ടയഭൂമിയില്‍നിന്ന് 104 സംരക്ഷിത മരങ്ങള്‍ മുറിച്ച് കടത്തിയെന്നാണ് കേസ്. 85 മുതല്‍ 574 വര്‍ഷം വരെ പഴക്കമുള്ള മരങ്ങളാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് കാട്ടി കര്‍ഷകരെ വഞ്ചിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, ഗൂഢാലോചന നടത്തി, വ്യാജരേഖ ചമച്ചു എന്നിവയാണ് കുറ്റങ്ങൾ.

2020 ഒക്ടോബര്‍ 24ന് ഇറങ്ങിയ വിവാദ സര്‍ക്കാര്‍ ഉത്തരവിന്റെ മറപറ്റിയാണ് മുട്ടിലില്‍നിന്ന് വിലകൂടിയ മരങ്ങള്‍ വെട്ടിമാറ്റുകയും കടത്തുകയും ചെയ്തത്. നൂറുകണക്കിന് വര്‍ഷങ്ങളായി വെട്ടാതെ കിടന്ന മരങ്ങള്‍ പോലും സര്‍ക്കാര്‍ ഉത്തരവ് മറയാക്കി വെട്ടിമാറ്റി. 104 മരങ്ങളാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ മുട്ടിലില്‍നിന്ന് മുറിച്ചെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെൽ.

കോടികളുടെ വനംകൊള്ള നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുറത്തുവന്നത്. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ ആദിവാസികളായ ഭൂവുടമകള്‍ മരം മുറിക്കാന്‍ നല്‍കിയ അനുമതിയെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

Muttil tree felling case: chargesheet submitted

More Stories from this section

family-dental
witywide