
കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ടൂ നടക്കുന്നത് ഇല്ലാത്ത പ്രചാരണങ്ങളാണെന്നും കുടുംബാംഗങ്ങളുടെ അക്കൗണ്ട് പാര്‍ട്ടിയുടെ കണക്കില്‍ ചേര്‍ക്കേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി, ഗോവിന്ദന്‍. വീണയുടെ കമ്പനി ഇപ്പോള്‍ ഇല്ല. അല്ലെങ്കിലും രണ്ട് കമ്പനികള്‍ തമ്മിലുള്ള കരാര്‍ പുറത്തു പറയാമോ? മാധ്യമങ്ങള്‍ക്ക് കമ്യൂണിസ്റ്റ് വിരുദ്ധതയുണ്ട്. ഇവന്റ് മാനേജ്മെന്റ് കമ്പനികളാണ് പത്രങ്ങളുടെ തലക്കെട്ടുകള്‍ തീരുമാനിക്കുന്നത്. – ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു
അതേസമയം വിവാദം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മറുപടി നല്‍കാന്‍ തയാറായില്ല.സിപിഎം ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കിയതാണെന്നും എത്ര ആവര്‍ത്തിച്ചുചോദിച്ചാലും ഇതുതന്നെയാണ് പറയാനുള്ളതെന്നും റിയാസ് പറഞ്ഞു.
വിധി അപഹാസ്യം: എം.എ ബേബി
വീണ അനര്‍ഹമായി പണംപറ്റിയെന്ന ആദായനികുതി വകുപ്പ് തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ അപഹാസ്യവും അടിസ്ഥാന രഹിതവുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി പറഞ്ഞു. കേന്ദ്ര ഏജന്‍സിക്കു വേണ്ടി തയാറാക്കിയ വിധിയാണിത്. ആര്‍എസ്എസ് തീരുമാനിക്കുന്ന വിധത്തില്‍ വ്യക്തികളെ ഉന്നംവയ്ക്കുന്നതിന്റെ ഭാഗമാണിതെന്ന് ബേബി ആരോപിച്ചു.