പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജയിക്കണമെങ്കില്‍ ബിജെപിയുടെ വോട്ട് വാങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി ഇനി വോട്ടെണ്ണലിനുള്ള കാത്തിരിപ്പാണ്. വെള്ളിയാഴ്ച അറിയാം ആരായിരിക്കും പുതുപ്പള്ളിയെ നയിക്കാന്‍ പോകുന്നതെന്ന്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മകനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്നാണ് എല്ലാ അഭിപ്രായ സര്‍വ്വെകളും പറയുന്നത്. അതേസമയം വികസനം ചര്‍ച്ച ചെയ്യപ്പെട്ട ഈ തെരഞ്ഞെടുപ്പില്‍ 53 വര്‍ഷത്തെ ചരിത്രം പുതുപ്പള്ളിക്കാര്‍ തിരുത്തുമെന്നാണ് എല്‍.ഡി.എഫ് വിശ്വാസം. ചെറിയ ഭൂരിപക്ഷത്തില്‍ ജയ്ക് സി തോമസ് വിജയിക്കുമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്.

അതേസമയം പരാജയം മുന്നില്‍ കണ്ടാണോ എന്ന് സംശയം തോന്നിക്കുന്ന തരത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദന്റെ പ്രസ്താവന ഇന്ന് പുറത്തുവന്നു. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജയിക്കണമെങ്കില്‍ യുഡിഎഫ് ബിജെപിയുടെ വോട്ട് വാങ്ങണം. ഇതായിരുന്നു എം.വി.ഗോവിന്ദന്റെ പ്രസ്താവന. അപ്പോള്‍ ചാണ്ടി ഉമ്മന്‍ ജയച്ചാല്‍ അത് ബിജെപി സഹായിച്ചിട്ടാണ് എന്ന പ്രചരണവുമായി സിപിഎം രംഗത്തിറങ്ങും എന്ന് ഉറപ്പായി

ഏതായാലും രണ്ടുദിവസത്തെ കൂടി കാത്തിരിപ്പേ വേണ്ടിയുള്ളു പുതുപ്പള്ളയിലെ ഫലമറിയാന്‍. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ വലിയ ആവേശമാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ പത്തൊമ്പത് സീറ്റും നേടിയത് യു.ഡി.എഫാണ്. സിപിഎമ്മിന് കിട്ടിയത് ആകെ ഒരു സീറ്റ് മാത്രം. ഇത്തവണ 20 സീറ്റും പിടിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അതേസമയം ഇരുപതിയില്‍ പകുതിയെങ്കിലും സീറ്റുകളാണ് ഇടതുപക്ഷം ലക്ഷ്യം വെക്കുന്നത്. ദേശീയ തലത്തില്‍ സിപിഎമ്മിന് ഇനി സീറ്റുകള്‍ കിട്ടാന്‍ സാധ്യതയുള്ള ഏക സംസ്ഥാന കേരളമായി മാറിയിരിക്കുകയാണ്.

MV Govindan said that if the Congress wants to win in Puthuupally it should get the votes of the BJP

More Stories from this section

dental-431-x-127
witywide