
നയ്പിഡോ : അഫ്ഗാനിസ്ഥാനെ പിന്തള്ളി മ്യാന്മര് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉത്പാദകരാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.
ഈ വര്‍ഷം മ്യാന്മര് ഉല്‍പ്പാദനം 36% വര്‍ധിപ്പിച്ച് 1,080 ടണ്‍ കറുപ്പ് ഉത്പാദിപ്പിച്ചു. ഹെറോയിന്‍ എന്ന മയക്കുമരുന്നിന്റെ പ്രധാന ഘടകമാണ് കറുപ്പ് അധവാ ഓപിയം എന്നറിയപ്പെടുന്നത്.
നിയമാനുസൃതമായ സാമ്പത്തിക അവസരങ്ങളുടെ ലഭ്യതക്കുറവും, ജോലിലഭിക്കാനുള്ള ബുദ്ധിമുട്ടും, പണപ്പെരുപ്പവും പണത്തിന്റെ മൂല്യത്തകര്ച്ചയുകൊണ്ടുണ്ടായ സാമ്പത്തിക തകര്‍ച്ചയുമാണ് കറുപ്പിന്റെ ഉത്പാദനത്തില്‍ മ്യാന്മറിനെ മുന്നിലെത്തിച്ചത്. ഇക്കാരണങ്ങളാലൊക്കെ കറുപ്പ് കൃഷി ഉപജീവനമാര്‍ഗ്ഗമായി മാറുകയാണ്.
മ്യാന്മറില്, 2022 അവസാനത്തോടെയാണ് കൂടുതല്‍ കറുപ്പ് കൃഷി വ്യാപകമായത്. കറുപ്പിന്റെ വിളവെടുപ്പ് സമയത്തെ ശരാശരി വില കിലോഗ്രാമിന് 317 ഡോളറായും 356 ഡോളറായും ഉയര്‍ന്നു.
2023-ല്‍, മ്യാന്മറില് കറുപ്പ് കൃഷി ചെയ്യുന്ന പ്രദേശം 47,000 ഹെക്ടര്‍ (116,140 ഏക്കര്‍) ആണെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ 18ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മ്യാന്മര്, തായ്ലന്ഡ്, ലാവോസ് എന്നിവയുടെ അതിര്‍ത്തികള്‍ ചേരുന്ന പ്രദേശം – ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്ന് വിളിക്കപ്പെടുന്ന പ്രദേശം – ചരിത്രപരമായി കറുപ്പിന്റെയും ഹെറോയിന്‍ ഉല്പാദനത്തിന്റെയും പ്രധാന ഉറവിടമാണ്.
മ്യാന്മറും അഫ്ഗാനിസ്ഥാനുമാണ് ലോകമെമ്പാടും വില്‍ക്കുന്ന ഹെറോയിനിന്റെ ഉറവിടം.