കന്നട നടന്‍ നാഗഭൂഷണയുടെ കാര്‍ ഇടിച്ച് വീട്ടമ്മ മരിച്ചു, നടന്‍ അറസ്റ്റില്‍

ബെംഗളൂരു : കന്നട സിനിമാതാരം നാഗഭൂഷണ ഓടിച്ചിരുന്ന കാര്‍ ദമ്പതികള്‍ക്കു മേല്‍ പാഞ്ഞുകയറി നാൽപ്പത്തിയെട്ടുകാരിയായ സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിക്കാണ് സംഭവം.

വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതിമാരായഎസ്. പ്രേമ (48), ബി.കൃഷ്ണ (58) എന്നിവരുടെ മേല്‍ നാഗഭൂഷണയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പെട്ട ഇവരെ നാഗഭൂഷണയാണ് ആശുപത്രിയില്‍ എത്തിച്ചത്. അമിതവേഗത്തിലായിരുന്നു നാഗഭൂഷണയുടെ വാഹനമെന്ന് പറയപ്പെടുന്നു. നാഗഭൂഷണയ്‍ക്കെതിരെ കേസെടുത്ത കുമാരസ്വാമി ട്രാഫിക് പൊലീസ്, നടന്റെ അറസ്റ്റ് രേഖപ്പെടുത്തി.

More Stories from this section

family-dental
witywide