ഷിക്കാഗോ: നായർ അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഓണാഘോഷ പരിപാടികൾ ഈ വർഷവും പതിവുപോലെ പാർക്ക് റിഡ്ജിലുള്ള സെന്റെനിയൽ കമ്യൂണിറ്റി ഹാളിൽ വച്ച് സെപ്തംബർ 17–ാം തീയതി വൈകുന്നേരം അഞ്ചിന് വിവിധ കലാപരിപാടികൾ, ചെണ്ടമേളം, അത്തപ്പൂവിടിൽ വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയോടുകൂടി ആഘോഷിക്കുന്നതാണ്.
ഓണാഘോഷത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. ഓണാഘോഷത്തിൽ പങ്കുചേരുവാനും, മറ്റു വിവരങ്ങൾക്കും പ്രസിഡന്റ് അരവിന്ദ് പിള്ളയുമായി (847 769 0519) ബന്ധപ്പെടുക.