നായർ ബനവലന്റ് അസോസിയേഷന്റെ ഈ വർഷത്തെ രാമായണ പാരായണം സമാപിച്ചു

ജയപ്രകാശ് നായർ

ന്യൂയോർക്ക്: ഹൈന്ദവ വിശ്വാസികള്‍ കർക്കിടക മാസം രാമായണമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി കർക്കിടകം ഒന്നു മുതൽ ഒരു മാസം നീണ്ടു നിന്ന രാമായണ പാരായണ, കഥാശ്രവണത്തിൽ മുഴുകി രാമായണത്തിലെ ആറു കാണ്ഡങ്ങളും ശ്രീരാമ പട്ടാഭിഷേകം വരെ വായിച്ച് ഭക്തിനിർഭരമായ ഭജനയോടെ സമാപിക്കുന്ന ചടങ്ങ് കൊവിഡ് കാലത്തും മുടങ്ങാതെ സൂം വഴി അന്തർദേശീയമായി വായിച്ച് സമർപ്പിക്കുന്ന ഒരു രീതിയിലേക്ക് എത്തിയിരുന്നു.

ഈ വർഷം ജൂലൈ 17-ന് (കർക്കികം 1) എൻ.ബി.എ. സൂം വഴി രാമായണ പാരായണം ആരംഭിച്ചു. ദിവസവും വൈകീട്ട് പാരായണം മുടങ്ങാതെ രണ്ടു മണിക്കൂർ വീതം നടത്തി ഓഗസ്റ്റ് 13 ഞായറാഴ്ച വൈകീട്ട് 5 മണി മുതൽ 8 മണി വരെ ന്യൂയോര്‍ക്ക് എൻ.ബി.എ. സെന്ററിൽ പട്ടാഭിഷേക ഭാഗം വായനയോടെ, ഭക്തിനിർഭരമായി പൂജകളോടെയും ഭജനയോടെയും ഭക്തജന സാന്നിദ്ധ്യത്തിൽ സമർപ്പിച്ചു. രാമായണ പാരായണത്തിന് തുടക്കം മുതൽ മുടങ്ങാതെ നേതൃത്വം കൊടുത്തത് ജയപ്രകാശ് നായർ, രാധാമണി നായർ, വത്സല പണിക്കർ, ലീലാ ഗോപിനാഥ്, രവി നായർ മുതലായവരുള്‍പ്പെട്ട പാരായണ സമിതി അംഗങ്ങളാണ്.

ഓഗസ്റ്റ് 13-ാം തീയതി സമാപന പട്ടാഭിഷേക പൂജാ ചടങ്ങുകൾ പ്രഭാകരൻ നായരും ഗോപിനാഥക്കുറുപ്പും ചേർന്ന് അവിസ്മരണീയമാക്കി. പ്രസിഡന്റ് അപ്പുക്കുട്ടൻ നായരുടെ നേതൃത്വത്തില്‍ നടന്ന ഭജനയിൽ അനവധി ഭക്തജനങ്ങൾ കീർത്തനങ്ങൾ ആലപിച്ചു. നരേന്ദ്രൻ നായർ, ജയപ്രകാശ് നായർ, രാംദാസ് കൊച്ചുപറമ്പിൽ, വത്സല നായർ, ഊർമിള റാണി നായർ, രാധാമണി നായർ, വത്സല പണിക്കർ, രത്നമ്മ നായർ എന്നിവർ ഭക്തിഗാനങ്ങൾ ആലപിച്ചു. സമാപന രാമായണ പാരായണത്തിനും ഭജനക്കും ശേഷം എൻ.ബി.എ.യുടെ മാതൃസമിതി അംഗങ്ങൾ തയ്യാറാക്കിയ പ്രസാദ വിതരണവും സദ്യയും ഉണ്ടായിരുന്നു.

പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, സെക്രട്ടറി സേതുമാധവൻ, വൈസ് പ്രസിഡന്റ് ശശി പിള്ള, ട്രഷറർ ഗോപിനാഥക്കുറുപ്പ് എന്നിവർ സമാപന പരിപാടികൾക്ക് നേതൃത്വം കൊടുക്കുകയും ഭക്തജന സാന്നിദ്ധ്യം കൊണ്ട് രാമായണ പാരായണ ചടങ്ങുകൾ അവിസ്മരണീയമാക്കി.

More Stories from this section

family-dental
witywide