നമഹ ഓണാഘോഷം പ്രൗഢം, ഗംഭീരം

എഡ്മിന്റൻ : ആൽബർട്ടയിലെ പ്രമുഖ  ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ(നമഹ) യുടെ നേതൃത്വത്തിൽ ഓണം  അതിവിപുലമായി ആഘോഷിച്ചു.സെപ്തംബർ 9 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ എഡ്മണ്ടനിലെ പ്ലസൻ്റ് വ്യൂ കമ്യൂണിറ്റി ഹാളിലാണ് പരിപാടികൾ നടന്നത്.

രാവിലെ 10 മണിക്ക് നമഹ പ്രസിഡൻറ് രവിമങ്ങാട്ട് സെക്രട്ടറി അജയ്പിള്ള മാതൃസമിതി കോർഡിനേറ്റർ ജ്യോത്സ്നസിദ്ദാർത്ഥ് വൈസ്പ്രസിഡൻറ് അരുൺരാമചന്ദ്രൻ നമഹ മെഗാസ്പോൺസർ ജിജോ ജോർജ് സാമൂഹ്യപ്രവർത്തകൻ ജോസഫ് ജോൺ എന്നിവർഭദ്രദീപം തെളിയിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.നമഹയുടെ ഈ വർഷത്തെ കമ്യൂണിറ്റി സർവ്വീസ് അവാർഡ് ആൽബർട്ടയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മാദ്ധ്യമപ്രവർത്തകനുമായ ജോസഫ്ജോണിനു നമഹ ബോർഡ് മെമ്പർ റിമാപ്രകാശ് സമ്മാനിച്ചു.

ഉദ്ഘാടന പരിപാടികൾക്ക് ശേഷംവിഭവസമൃദ്ധമായ ഓണസദ്യയും കുരുന്നുകളുടെ നയന മനോഹരമായ കലാപരിപാടികളും അരങ്ങേറി.വാദ്യമേളങ്ങളുടെയും പൂവിളികളുടെയും അകമ്പടിയോടുകൂടിയുള്ള മാവേലി വരവ് ഏവർക്കും വ്യത്യസ്ത അനുഭവമായി മാറി.

നമഹ മാതൃസമിതിയുടെ നേതൃത്വത്തിൽ അതിമനോഹരമായ തിരുവാതിരകളിയും നമഹ ഡാൻസ് അക്കാദമിയിലെയും ശിവമനോഹരി ഡാൻസ് അക്കാദമിയിലെയും കുട്ടികൾ അവതരിപിച്ച നയനമനോഹരമായ നൃത്തനൃത്ത്യങ്ങൾഓണാഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടി.സ്റ്റേജ് പ്രോഗ്രാമുകൾക്ക് ശേഷം നമഹ കുടുംബംങ്ങളുടെ വടംവലി കുട്ടികളുടെ കലാകായിക മത്സരങ്ങൾ എന്നിവ നടന്നു.കലാകായിക മത്സരങ്ങൾക്ക് ശേഷം പ്രോഗ്രാം കോർഡിനേറ്റർ റിമാപ്രകാശിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള സമ്മാന വിതരണവും പങ്കെടുത്തവർക്ക് പ്രിസിഡൻ്റ് രവിമങ്ങാട് നന്ദിയും പ്രകാശിപ്പിച്ചതോടുകൂടി നമഹയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.

More Stories from this section

dental-431-x-127
witywide