അതിശക്തമായ കാറ്റ്; വൈറ്റ് ഹൗസിലെ നാഷനല്‍ ക്രിസ്തുമസ് ട്രീ മറിഞ്ഞു വീണു

വാഷിംഗ്ടണ്‍: വാഷിംഗ്ടണില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ കാറ്റില്‍ വൈറ്റ് ഹൗസിലെ നാഷനല്‍ ക്രിസ്തുമസ് ട്രീ മറിഞ്ഞു വീണു. ചൊവാഴ്ച വൈകിട്ട് 4.40നാണു ട്രീ മറിഞ്ഞു വീണത്. മണിക്കൂറില്‍ 30 മൈല്‍ വേഗതയുള്ള കാറ്റാണ് വീശിയത്. റെയ്ഗന്‍ നാഷനല്‍ എയര്‍പോര്‍ട്ട് പരിധിയില്‍ 40 മൈല്‍ വരെ ശക്തിയില്‍ കാറ്റടിച്ചിരുന്നു. പ്രദേശത്ത് അപകടകരമായ കാലാവസ്ഥാ വ്യതിയാനം ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇടക്കിടെ കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. പൂര്‍ണ്ണമായും അലങ്കരിച്ച നാല്പതടി ഉയരമുള്ള നാഷനല്‍ ക്രിസ്തുമസ് ട്രീയാണ് മറിഞ്ഞുവീണത്. നവംബര്‍ മാസമാദ്യമാണ് നാല്പതടി ഉയരമുള്ള നോര്‍വേ പൈന്‍ വൈറ്റ്ഹൗസില്‍ എത്തിച്ചത്. നേരത്തേ ഒക്ടോബര്‍ 30നു മറ്റൊരു ട്രീ സ്ഥാപിച്ചിരുന്നുവെങ്കിലും നവംബര്‍ 11ന് ഇത് നീക്കം ചെയ്തിരുന്നു. അണുബാധ മൂലം ഇലകള്‍ കൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ആദ്യം സ്ഥാപിച്ച ട്രീ നീക്കം ചെയ്തത്. വൈറ്റ് ഹൗസിന്റെ ക്രിസ്തുമസ് അലങ്കാരങ്ങള്‍ പ്രഥമ വനിത ജില്‍ ബൈഡന്‍ ഈയാഴ്ച ഉത്ഘാടനം ചെയ്തിരുന്നു.

കാറ്റടിച്ച് മറിഞ്ഞു വീണ പുനസ്ഥാപിച്ചു ലൈറ്റുകളും മറ്റ് അലങ്കാരങ്ങളും ക്രമപ്പെടുത്തിക്കഴിഞ്ഞു. വ്യാഴാഴ്ച ക്രിസ്മസ് ട്രീ ഔപചാരികമായി ലൈറ്റിങ് നടത്തും. ഇതിനകം പൂര്‍ണ്ണമായും അലങ്കരിച്ച ട്രീ വ്യാഴാഴ്ച വൈകുന്നേരം ട്രീ ലൈറ്റിംഗ് ചടങ്ങില്‍ അനാച്ഛാദനം ചെയ്യുമെന്നും ശനിയാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കുമെന്നും നാഷണല്‍ പാര്‍ക്ക് സര്‍വീസ് അറിയിച്ചു. അതേസമയം ഇതിനു മുന്‍പും വൈറ്റ്ഹൗസില്‍ സ്ഥാപിച്ച ക്രിസ്മസ് ട്രീ കാറ്റടിച്ചു മറിഞ്ഞു വീണിട്ടുണ്ട്. 2011ലും സമാനമായി കാറ്റടിച്ച് ക്രിസ്മസ് ട്രീ വീഴുകയും വൈദ്യുതിബന്ധം തകരാറിലാവുകയും ചെയ്തിരുന്നു.

National Christmas Tree Topples Over In Gusty Wind At White House

More Stories from this section

family-dental
witywide