വാഹനാപകടം; ദേശീയ മെഡല്‍ ജേതാവ് മരിച്ചു

പുനലൂര്‍: വാഹനാപകടത്തില്‍ ദേശീയ മെഡല്‍ ജേതാവ് മരിച്ചു. ദേശീയ മെഡല്‍ ജേതാവും മുന്‍ എംഎ കോളജ് കായിതാരവുമായിരുന്ന കൊല്ലം തൊളിക്കോട് സ്വദേശി ഓംകാര്‍നാഥ്(25) ആണ് മരിച്ചത്. സ്‌കൂള്‍ കായിക മേളിയില്‍ അടക്കം ശ്രദ്ധേയനായ ഓംകാര്‍നാഥ് തിരുവനന്തപുരം എസ് പി ക്യാമ്പിലെ ഹവില്‍ ദാറാണ്. കൊല്ലം പുനലൂര്‍ ദേശീയ പാതയില്‍ പുനലൂര്‍ വാളക്കോട് പളളിക്ക് സമീപം ഇന്നലെ രാത്രി 11.15 ടെയായിരുന്നു അപകടം നടന്നത്.

ഓംകാര്‍നാഥും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചായിരുന്നു അപകടം സംഭവിച്ചത്. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ബൈക്കില്‍ ഓംകാര്‍ നാഥിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

More Stories from this section

family-dental
witywide