
കുറേ ദിവസങ്ങളായി വിവാദങ്ങളുടെ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന നവകേരള ബസ് കേരളത്തിലെത്തി. ഇത്രനാളും കഥകളിൽ മാത്രം കേട്ടറിഞ്ഞ ബസ് ഇന്നു പുലർച്ചെ രണ്ടുമണിക്കാണ് കാസർകോട് എത്തിയത്. ഇപ്പോൽ എ.ആർ ക്യാംപിൽ വിശ്രമത്തിലാണ്. ചോക്ലേറ്റ് ബൌൺ നിറമാണ് ബസിന്. മുഖ്യമന്ത്രിക്ക് ഇരിക്കാൻ 180 ഡിഗ്രിയിൽ കറങ്ങുന്ന കസേരയുണ്ട് ബസിൽ. അത് എത്തിച്ചത് ചൈനയിൽനിന്ന് .ബസിൽ പടികേറേണ്ടതില്ല. അത്യാധുനിക ലിഫ്ട് സംവിധാമുണ്ട്. ബയോ ടോയ് ലറ്റ്, മിനികിച്ചൺ, ഫ്രിജ് സൌകര്യവുമുണ്ട്. കേരളത്തിൽ ആദ്യമായിയാണ് ഇങ്ങനെയൊരു ബസ്. ബസിൻ്റെ നമ്പർ കെഎൽ 15 എ 2689. കഴിഞ്ഞ 7ാം തീയതി ബസ് കേരളിത്തിലെത്തിച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കി പൊലീസ് പരിശോധനയും നടത്തി വീണ്ടും മണ്ഡ്യയിലെ എസ്.എൻ കണ്ണപ്പ ഗാരേജിലേക്ക് തിരികെ കൊണ്ടുപോയി. പിന്നീടാണ് ചോക്ലലേറ്റ് ബ്രൌൺ നിറം നൽകി കേരള സർക്കാരിന്റെ എംബ്ലം പതിച്ചത്.
അതിനിടെ ആഡംബര ബസ്സിനായി ഇളവുകള്‍ വരുത്തികൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ബസ്സിനായി പ്രത്യേക ഇളവുകൾക്കായി കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നവകേരള ബസ്സിനുള്ള ആഡംബര ബസ്സിന്‍റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ബസ്സിനുവേണ്ടി മാത്രമായി കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന കളർ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്.കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് വെള്ള നിറം വേണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, ഇതിലും നവകേരള ബസിന് ഇളവ് നല്‍കി. ചോക്ലേറ്റ് ബ്രൗണ്‍ നിറമാണ് ബസ്സിന് നല്‍കിയിരിക്കുന്നത്.
വാഹനം നിര്‍ത്തുമ്പോള്‍ പുറത്തുനിന്നും ജനറേറ്റര്‍ വഴിയോ ഇന്‍വെട്ടര്‍ വഴിയോ വൈദ്യുതി നല്‍കാനും അനുമതിയുണ്ട്. നവകേരള സദസ്സിനുവേണ്ടിയിറക്കിയ ആഡംബര ബസ്സിന് മാത്രമായിരിക്കും ഇളവുകള്‍ ബാധകമായിരിക്കുക. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ വാഹനം വില്‍ക്കണമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തിലുണ്ട്.
കളര്‍കോഡിന്‍റെയും മറ്റു മോഡിഫിക്കേഷന്‍റെയും പേരില്‍ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ നേരത്തെ കര്‍ശന നടപടിയെടുത്ത ഗതാഗത വകുപ്പാണിപ്പോള്‍ സര്‍ക്കാരിന്‍റെ നവകേരള സദസ്സിനായുള്ള ആഢംബര ബസ്സിനുവേണ്ടി പ്രത്യേക ഇളവ് നല്‍കിയിരിക്കുന്നത്.
Navakerala Bus arrived at Kerala, Kerala Motor Vehicle department releases special notifications for this bus