
ഭോപ്പാല്‍: തിങ്കളാഴ്ച നടന്ന പതിനാറാം മധ്യപ്രദേശ് നിയമസഭയുടെ ആദ്യ സമ്മേളനം വിവാദത്തോടെയാണ് തുടങ്ങിയതെന്ന് റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രിജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം മാറ്റി ഡോ.ബി.ആര്‍.അംബേദ്കറുടെ ചിത്രം സ്ഥാപിച്ചതാണ് വിവാദമായത്. സഭയില്‍ സ്പീക്കറുടെ കസേരയുടെ പുറകിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഒരു വശത്ത് മഹാത്മാഗാന്ധിയുടെ ഛായാചിത്രം ഇപ്പോഴും പ്രദര്‍ശിപ്പിച്ചിരിക്കുന്നു, സ്പീക്കറുടെ കസേരയുടെ മറുവശത്ത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം മാറ്റി അംബേദ്കറെ വെച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുകയും മാറ്റത്തെ എതിര്‍ക്കുകയും ചെയ്തു. ചിത്രം പഴയ നിലയിലേക്ക് പുനഃസ്ഥാപിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ അത് ചെയ്യുമെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി.
മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ കീഴിലുള്ള പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് നാല് ദിവസത്തെ ശീതകാല സമ്മേളനം ആരംഭിച്ചത്.











