
തങ്ങളുടെ ഷോകള്‍ എത്ര പേര്‍ കാണുന്നു എന്ന് ലോകത്തെ അറിയിക്കാന്‍ ആദ്യമായി തയ്യാറായ നെറ്റ്ഫ്‌ലിക്‌സിന് കയ്യടി. ഇന്നലെയാണ് കമ്പനി അതിന്റെ ഷോകളുടെ അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടുകളും വ്യൂവര്‍ഷിപ്പ് വിവരങ്ങളും ആദ്യമായി പുറത്തുവിട്ടത്.
കണക്കുകള്‍ സൂചിപ്പിക്കുന്നതുപ്രകാരം പൊളിറ്റിക്കല്‍ ത്രില്ലര്‍ ദി നൈറ്റ് ഏജന്റ് 2023 ന്റെ ആദ്യ പകുതിയില്‍ ആഗോളതലത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഷോയാണ്. ഇത് 812.1 ദശലക്ഷം മണിക്കൂര്‍ വ്യൂവിംഗ് സൃഷ്ടിച്ച് മുന്നേറിയിരുന്നു. ഫാമിലി ഡ്രാമാ ഇനത്തില്‍ ജിന്നി & ജോര്‍ജിയയുടെ സീസണ്‍ 2വും ദക്ഷിണ കൊറിയന്‍ പരമ്പരയായ ദി ഗ്ലോറിയയും രണ്ടും മൂന്നും സ്ഥാനം നേടിയതായും റിപ്പോര്‍ട്ട് പറയുന്നു.
ഒരു ഷോയുടെ എല്ലാ സീസണുകളും പരിഗണിക്കുകയാണെങ്കില്‍, ജിന്നിയും ജോര്‍ജിയയും ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ സൃഷ്ടിച്ചുവെന്നും നെറ്റ്ഫ്‌ലിക്‌സ് വ്യക്തമാക്കി.
ഹോളിവുഡ് തൊഴിലാളി യൂണിയനുകളും പ്രധാന സ്റ്റുഡിയോകളും തമ്മിലുള്ള മാസങ്ങള്‍ നീണ്ട പോരാട്ടത്തെ തുടര്‍ന്നാണ് മറ്റ് സ്ട്രീമിംഗ് സേവന ദാതാക്കളെ അപേക്ഷിച്ച് വളരെ വിശദമായ റിപ്പോര്‍ട്ട് നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടത്.
നെറ്റ്ഫ്‌ലിക്‌സ് പോലുള്ള സേവനങ്ങള്‍ യുഎസ് വ്യൂവര്‍ ഡാറ്റയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് എഴുത്തുകാര്‍ക്കും അഭിനേതാക്കള്‍ക്കും മികച്ച വേതനം നേടാനും വഴിയെരുക്കും.
ഏറ്റവും വിജയകരമായ പ്രോഗ്രാമുകള്‍ക്ക് കൂടുതല്‍ പണം നല്‍കാതിരിക്കാനാണ് നെറ്റ്ഫ്‌ലിക്‌സ് വ്യൂവര്‍ഷിപ്പ് വിവരങ്ങള്‍ മറച്ചുവെക്കുന്നതെന്ന് എഴുത്തുകാരും നിര്‍മ്മാതാക്കളും നെറ്റ്ഫ്‌ലിക്‌സിനെ വിമര്‍ശിച്ച് മുന്നോട്ട് വന്നിരുന്നു.
കാലിഫോര്‍ണിയയിലെ ലോസ് ഗാറ്റോസ് ആസ്ഥാനമായുള്ള നെറ്റ്ഫ്‌ലിക്‌സ്, ഓരോ രാജ്യങ്ങള്‍ക്കുമായി ഈ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും , അതില്‍ എത്രമണിക്കൂര്‍ കാഴ്ചക്കാരെ നേടിയെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
ചൊവ്വാഴ്ച പുറത്തുവിട്ട ഡാറ്റില്‍ 50,000 മണിക്കൂറിനും 100,000 മണിക്കൂറിനും ഇടയില്‍ വ്യൂവര്‍ഷിപ്പ് ഉണ്ടായ ആയിരക്കണക്കിന് സിനിമകളും ഷോകളും ഉള്‍പ്പെടെ 18,000-ലധികം ഷോകളുടെ വിവരങ്ങള്‍ ഉണ്ട്.