
ന്യൂഡല്‍ഹി: നാളെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അയോധ്യയിലെ വിമാനത്താവളത്തിന്റെ പേര് ‘മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യധാം’ എന്ന് പുനര്‍നാമകരണം ചെയ്തതായി റിപ്പോര്‍ട്ട്. ഇതിഹാസമായ രാമായണത്തിന്റെ രചയിതാവായി ആഘോഷിക്കപ്പെടുന്ന ഇതിഹാസ കവി വാല്‍മീകിയുടെ പേരാണ് വിമാനത്താവളത്തിന് നല്‍കിയിരിക്കുന്നത്.
‘മര്യാദ പുര്‍ഷോത്തം ശ്രീറാം അയോധ്യ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്’ എന്നായിരുന്നു നേരത്തെ ഈ വിമാനത്താവളത്തിന്റെ പേര്.
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയതായി നിര്‍മ്മിച്ച വിമാനത്താവളം ഉദ്ഘാടനം ചെയ്യും. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനം. ജനുവരി 22 നാണ് അയോധ്യയിലെ മഹാപ്രതിഷ്ഠാ ചടങ്ങുകള്‍.