മധ്യപ്രദേശിൽ കമൽനാഥിൻ്റെ കസേര തെറിച്ചു; ജിത്തു പട്വരി പുതിയ കോൺഗ്രസ് അധ്യക്ഷൻ

നിയസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ മധ്യപ്രദേശിലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന കമൽനാഥിനെ മാറ്റി. ജിത്തു പട്വരിയാണ് പുതിയ പിസിസി അധ്യക്ഷൻ. ഉമന്ത് സിംഘാറിനെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായും ഹേമന്ദ് കടാരയെ ഉപനേതാവായും തിരഞ്ഞെടുത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ റാവു മണ്ഡലത്തിൽ ബിജെപി നേതാവ് മധുവർമയോട് പരാജയപ്പെട്ട ആളാണ് ജിത്തു പട്വാരി.

ഛത്തീസ്ഗഢിൽ പിസിസി അധ്യക്ഷ സ്ഥാനത്ത് ദീപക് ബൈജ് തുടരും. ചരൺദാസ് മഹന്തിനെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.

New PCC President In Madya Pradesh

More Stories from this section

family-dental
witywide