ഇത് സഞ്ജയ് കുമാര്‍ മിശ്ര ഡാാാ.. സുപ്രീംകോടതിക്കും മേലേ..

ന്യൂഡല്‍ഹി : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിയായ സഞ്ജയ് കുമാര്‍ മിശ്ര വിരമിക്കാനിരിക്കെ അദ്ദേഹത്തിനായി പുതിയ പദവി ഒരുങ്ങുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐ, ഇഡി എന്നിവയുടെ ഏകോപനത്തിനും പ്രവര്‍ത്തനത്തിനും നേതൃത്വം വഹിക്കാന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍(സിഐഒ) എന്ന പേരില്‍ പുതിയ പദവി സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം. സിബിഐ, ഇഡി മേധാവികള്‍ സിഐഒയ്ക്ക് കീഴിലായിരിക്കും. 2018ല്‍ ഇഡി മേധാവിയായ മിശ്രയെ 2024വരെ പദവിയില്‍ നിലനിര്‍ത്താനുള്ള കേന്ദ്രത്തിന്റെ ശ്രമം സുപ്രീംകോടതി തടഞ്ഞിരുന്നു. മിശ്രയുടെ സേവന കാലാവധി നീട്ടിനല്‍കണമെന്ന കേന്ദ്ര ത്തിന്റെ അഭ്യര്‍ഥന തള്ളിയ സുപ്രീംകോടതി സെപ്റ്റംബര്‍ 15ന് അദ്ദേഹം വിരമിക്കണമെന്ന് ഉത്തരവിട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്നു എന്ന ആരോപണം ശക്തമായിരിക്കെയാണ് ഈ പുതിയ നീക്കം. ഇന്ത്യന്‍ സേനാ മേധാവികള്‍ക്ക് മുകളില്‍ സംയുക്ത സേനാ മേധാവി എന്ന പദവി രൂപീകരിച്ചതിന് സമാനമായ നീക്കമാണ് ഇതും.