ഫോര്‍ട്ട് കൊച്ചിയിലെ ന്യൂ ഇയര്‍ ആഘോഷം; വൈകിട്ട് നാല് മണിക്ക് ശേഷം വാഹനങ്ങള്‍ കടത്തി വിടില്ല

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം. ഡിസംബര്‍ 31നു വൈകീട്ട് നാല് മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ ഒന്നും കടത്തിവിടില്ല. ഏഴ് മണിക്ക് ശേഷം റോ റോ സര്‍വീസും ഉണ്ടായിരിക്കില്ല. നാല് മണി വരെ വാഹനങ്ങള്‍ക്ക് വൈപ്പിനില്‍ നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്ക് റോ റോ സര്‍വീസ് വഴി വരാന്‍ സാധിക്കും. ഏഴ് മണിയോടെ സര്‍വീസ് പൂര്‍ണമായും നിര്‍ത്തും.

രാത്രി 12നു ശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്നു മടങ്ങാന്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കും. ഫോര്‍ട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിലാണ് ഏറ്റവും പ്രധാനപ്പെട്ട ന്യൂ ഇയര്‍ ആഘോഷം നടക്കുന്നത്. പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിലും കനത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. പാപ്പാഞ്ഞിയെ കത്തിക്കുന്ന സ്ഥലത്ത് ബാരിക്കേഡ് അടക്കം വച്ച് ശക്തമായി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കും.

More Stories from this section

family-dental
witywide