നവജാത ശിശു കിണറ്റില്‍ മരിച്ച നിലയില്‍: അമ്മയെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകന്‍ ശ്രീദേവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിമടുത്തുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്തുവരികയാണ്.

പുലര്‍ച്ചെ മൂന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് സജി പോത്തന്‍കോട് പൊലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയെ കിണറ്റിനുള്ളില്‍ കണ്ടെത്തുകയുമായിരുന്നു.

കിണറ്റിന്റെ അരികില്‍ കുഞ്ഞിന്റെ ടൗവല്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് കഴക്കൂട്ടം ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടെത്തി. പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

More Stories from this section

family-dental
witywide