
നായാഗ്ര ഫോൾസിലെ റയിൻബോ പാലത്തിൽ കാർ പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ച സംഭവത്തിലെ ദുരൂഹതകൾ നിങ്ങി. അതൊരു തീവ്രവാദി ആക്രമണമാണോ എന്ന് ആദ്യം സംശയിച്ചിരുന്നു. അമേരിക്കൻ ഭാഗത്തു നിന്നു വന്ന കാറായിരുന്നു പൊട്ടിത്തെറിച്ച് തീ പിടിച്ചത്. പൊട്ടിത്തെറിക്കുമുമ്പുള്ള കാറിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ഡ്രൈവറുടെ അശ്രദ്ധമൂലം സംഭവിച്ച അപകടമാണ് എന്നു വേണം കരുതാൻ. നല്ല വേഗത്തിൽ വന്ന കാർ ബാരിയറിൽ തട്ടി നിലത്തുനിന്ന് പൊങ്ങി കുറേ ദൂരം പറന്നു പോയി പാലത്തിൽ ചെന്നു വീഴുകയായിരുന്നു. അതിനു ശേഷമാണ് പൊട്ടിത്തെറിച്ചത്. കാറിലുണ്ടായിരുന്ന ഡ്രൈവർ അടക്കം രണ്ടു പേർ അപ്പോൾ തന്നെ മരിച്ചു. കാനഡയിലും യുഎസിലും അപകടം ഒരേ പോലെ ഭീതിയുണ്ടാക്കി. എഫ്ബിഐ ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. ബഫല്ലോ എയർപോർട്ട് അടച്ചിട്ടു. കാനഡയിലേക്കുള്ള നാല് പാലങ്ങളും അടച്ചിട്ടു.
WOW!! 😮 Surveillance video shows the car at #RainbowBridge pic.twitter.com/pvxrWcuBMV
— Brandi Churchwell (@BrandiNChurch) November 23, 2023
അന്വേഷണങ്ങൾക്ക് ഒടുവിൽ അതൊരു തീവ്രവാദി ആക്രമണം അല്ലെന്നും ഒരുതരത്തിലുള്ള സ്ഫോടകവസ്തുവിൻ്റെ സാന്നിധ്യവും അവിടെ കണ്ടെത്താനായില്ല എന്നും ന്യൂയോർക് ഗവർണർ കാത്തി ഹോക്കു വ്യക്തമാക്കി. ബഫല്ലോ എയർപോർട്ടിലെ സർവീസുകൾ പുനരംരംഭിച്ചു . ഇതൊരു ഗതാഗത നിയമലംഘന കുറ്റമായതിനാൽ എഫ്ബിഐ കേസ് നയാഗ്ര ഫോൾസ് പൊലീസിനെ ഏൽപ്പിച്ചതായി അറിയിച്ചു.
🚨BREAKING🚨
— James Jinnette (@james_jinnette1) November 23, 2023
New security footage shows the exact moment the car LAUNCHED into the air and flew into the border gate at Rainbow Bridge at the U.S./Canada border. This was 100% intentional #NiagraFalls #RainbowBridge pic.twitter.com/nAXLDQddN0
കാർ ഓടിച്ചിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞതായും ഇയാൾ പടിഞ്ഞാറൻ ന്യൂയോർക്കിലുള്ള ആളാണെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ ഇയാളുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ന്യൂയോർക്കിലെ ഒരു കാസിനോ സന്ദർശിച്ചു വന്നതായിരുന്നു വാഹനം. കാറിലുണ്ടായിരുന്ന രണ്ടാമത്തെ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതേയുള്ളു.
Niagara Rainbow Bridge car explosion: No terrorist links, rash driving causes accident















