
ന്യൂഡല്‍ഹി: ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക വിഷയത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മോശമായ അവസ്ഥയില്‍ തുടരുമ്പോള്‍ ഇന്ത്യയുമായുളള ബന്ധം പ്രധാനമെന്ന് പ്രതികരിച്ച് കാനഡ. പ്രതിരോധമന്ത്രി ബില്‍ ബ്‌ളയറാണ് പ്രതികരണം നടത്തിയിരിക്കുന്നത്. അതിനിടയില്‍ ഈ വിഷയത്തില്‍ അമേരിക്ക നടത്തുന്ന പ്രതികരണത്തില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ഇൻഡോ-പസഫിക് ബന്ധം കാനഡയ്ക്കു നിർണായകമാണ്. ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയാണെന്നു തെളിഞ്ഞാൽ, രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ചതിൽ ആശങ്കയുണ്ടാവുമെന്നും പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍ പറഞ്ഞതായി ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അതിനിടിയില്‍ അമേരിക്കയുടെ നിലപാടിനെതിരേ ഇന്ത്യ രംഗത്ത് വന്നു. വിഷയത്തില്‍ അമേരിക്ക നടത്തുന്ന പരസ്പര വിരുദ്ധമായ പ്രസ്താവനകളില്‍ അതൃപ്തി രേഖപ്പെടുത്തിയ ഇന്ത്യ ഇനിയും ഈ നിലപാട് തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് പരസ്യമായി അമേരിക്കയ്ക്ക് എതിരേ രംഗത്ത് വരുമെന്ന് ഇന്ത്യ വ്യക്തമാക്കി.