നീന ഈപ്പന്‍ ഫൊക്കാന 2024-2026 നാഷണല്‍ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു

നേതൃത്വ പാടവവും പ്രവര്‍ത്തനപരിചയവുമുള്ള സംഘടനാ പ്രവര്‍ത്തകര്‍ക്ക് വളരാനുള്ള ഫൊക്കാനയെന്ന ജനകീയ പ്രസ്ഥാനത്തിലേക്ക് ഒരു സാമൂഹ്യ പ്രവര്‍ത്തക കൂടി. നീന ഈപ്പന്‍. ഫൊക്കാന 2024-2026 കാലയളവില്‍ നാഷണല്‍ കമ്മിറ്റി മെമ്പറായി മത്സരിക്കുന്ന നീന ഈപ്പന്‍ കൈരളി ഓഫ് ബാള്‍ട്ടിമോര്‍ അസ്സോസിയേഷന്‍, മലയാളീ അസോസിയേഷന്‍ ഓഫ് മേരിലാന്‍ഡ് തുടങ്ങിയ സംഘടനളില്‍ പ്രവര്‍ത്തിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നീന ഈപ്പന്‍ കൈരളി ഓഫ് ബാള്‍ട്ടിമോര്‍ ചാരിറ്റി ബോര്‍ഡ് അംഗമാണ്.

2024 ല്‍ ചാരിറ്റി ചെയര്‍മാനായി ഉയര്‍ത്തപ്പെടുന്ന നീന ഈപ്പന്‍ ഈ രംഗത്ത് ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകയാണെന്ന് തെളിയിക്കുന്നതിന് വേറെ തെളിവുകള്‍ വേണ്ട. ജനങ്ങളുമായി നന്നായി ആശയ വിനിമയം നടത്തുവാനും വിവിധ പരിപാടികള്‍ സംഘടിപിക്കുവാനുള്ള നീനയുടെ കഴിവ് പ്രശംസനീയമാണ്. പാചക ക്ലാസുകളിലൂടെയും ശ്രദ്ധേയയയാണ് നീന കോവിഡ് കാലത്ത് കേരളത്തിലേക്ക് നടന്ന ധന സമാഹരണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു നീന . കോവിഡ് ലാബ് നിര്‍മ്മാണത്തില്‍ സഹായിക്കുകയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മരുന്ന് വാങ്ങുവാനുള്ള സഹായം നല്‍കുന്നതിനുമായി പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി.

കേരളത്തിലെ 250 കുടുംബങ്ങള്‍ക്ക് ഓണം, ക്രിസ്തുമസ് സമയങ്ങളില്‍ കിറ്റുകള്‍ നല്‍കി. നിര്‍ദ്ധനരായ രണ്ട് കുടുംബള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ സജീവമായി പ്രവര്‍ത്തിച്ചു. 2023 നവംബറില്‍ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. കൈരളി ഭവന്‍ എന്ന പേരിലാണ് ഈ വീടുകള്‍ അറിയപ്പെടുന്നത്. കൂടാതെ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന ഒരു സ്ത്രീയ്ക്ക് സ്‌കൂട്ടര്‍ വാങ്ങി നല്‍കുവാന്‍ ഫണ്ട് സ്വരൂപിക്കുവാന്‍ നേതൃത്വം നല്‍കി. കോവിഡ് ബാധിച്ച് മരിച്ച ഗൃഹനാഥന്റെ കുടുംബത്തിലെ നാല് മക്കളുടെ വിദ്യാഭ്യാസ ചിലവുകള്‍ ഏറ്റെടുത്ത് നടപ്പില്‍ വരുത്തുക ഉള്‍പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് നീന ഈപ്പന്‍ നേതൃത്വം നല്‍കുന്നത്.

ആയിരത്തിലധികം അംഗങ്ങള്‍ ഉള്ള കേരളത്തിലെ കേരളത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സംഘടകളില്‍ ഒന്നായ ദക്ഷിണേന്ത്യന്‍ സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ് ചര്‍ച്ചിന്റെ ഫാമിലി മിനിസ്ട്രികളുടെ കോ- ചെയര്‍പേഴ്‌സണ്‍ കൂടിയാണ് നീന ഈപ്പന്‍. എംആര്‍എന്‍എ വാക്സിനുകളെക്കുറിച്ചുള്ള അവതരണങ്ങള്‍ ഓണ്‍ലൈനിലും നേരിട്ടും നടത്തി ശ്രദ്ധ നേടിയ നീന ഈപ്പന്‍ പ്രമേഹം, ഗാര്‍ഹിക പീഡനം സംബന്ധിച്ച കേസ് വിഷയങ്ങളില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട ഓണ്‍ലൈനിലും നേരിട്ടും സെമിനാറുകള്‍ സംഘടിപ്പിക്കുകയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കോളേജ് പഠനത്തിന് തയ്യാറെടുപ്പ് സെമിനാറുകള്‍, റിട്ടയര്‍മെന്റ് പ്ലാനിംഗ്, സോഷ്യല്‍ സെക്യൂരിറ്റി, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സേവനങ്ങള്‍ തുടങ്ങി റിട്ടയര്‍മെന്റ് സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

മേരിലാന്‍ഡ് റെസ്‌പോണ്ട്‌സ് മെഡിക്കല്‍ റിസര്‍വ് കോര്‍പ്‌സ് വോളണ്ടിയര്‍ (എംആര്‍സി); ഹോവാര്‍ഡ് കൗണ്ടിക്ക് വേണ്ടി മേരിലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്, മെരിലാന്‍ഡ് സ്റ്റേറ്റ്വൈഡ് പ്രിവന്‍ഷന്‍ ആന്‍ഡ് റിഡക്ഷന്‍ കോലാബറേറ്റീവിന്റെ (SPARC) സജീവ അംഗം, അണുബാധ തടയുന്നതിനും ആന്റിബയോട്ടിക് സ്റ്റീവാര്‍ഡ്ഷിപ്പുമായി ബന്ധപ്പെട്ട മേരിലാന്‍ഡ് ആശുപത്രികളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി പൊതുജനാരോഗ്യത്തെയും അക്കാദമികളെയും ഉള്‍പ്പെടുത്തുന്ന സംസ്ഥാനവ്യാപകമായ ഗുണനിലവാര മെച്ചപ്പെടുത്തല്‍ പദ്ധതി എന്നിവയുമായെല്ലാം തന്റെ പ്രവര്‍ത്തനങ്ങളെ ബന്ധപ്പെടുത്തുന്ന നീന ഈപ്പനെ പോലെ ഒരാളെ ഫൊക്കാനയുടെ നേതൃത്വത്തിലേക്ക് ലഭിക്കുന്നത് അഭിമാനകരമാണ്.

ഡോ. ബാബു സ്റ്റീഫന്‍, ഡോ. കല ഷഹി എന്നിവരുടെ നേതൃത്വത്തില്‍ ഫൊക്കാന അതിന്റെ വികസന പന്ഥാവില്‍ ഒന്നാമതാണ്. ഇപ്പോഴത്തെ നേതൃത്വം നടപ്പില്‍ വരുത്തുന്ന എല്ലാ പദ്ധതികളും അമേരിക്കയിലും, കേരളത്തിലും സംഘടനയ്ക്ക് പേരും പെരുമയും ഉണ്ടാക്കിയതായി നീന ഈപ്പന്‍ പറഞ്ഞു. ഡോ. കല ഷഹിയുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി ഈ പദ്ധതികള്‍ തുടരുവാന്‍ തക്കമായ സാഹചര്യങ്ങള്‍ ഉണ്ടാകുവാന്‍ സാധിക്കട്ടെ എന്നും ഡോ. കല ഷഹി ടീം വിജയിക്കട്ടെ എന്നും നീന ഈപ്പന്‍ ആശംസിച്ചു.

നീന ഈപ്പനെ പോലെ ഉള്ള സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായവരുടെ സാന്നിധ്യം ഫൊക്കാനയ്ക്ക് എക്കാലവും കരുത്തും ആര്‍ജ്ജവവും നല്‍കുമെന്ന് 2024-2026 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍ എന്നിവര്‍അറിയിച്ചു.

More Stories from this section

family-dental
witywide