നിപ്പ: കോഴിക്കോടിന്റെ സമീപജില്ലകളിലും ജാഗ്രതാ നിര്‍ദേശം, വയനാട്ടിലെ 3 പഞ്ചായത്തുകളില്‍ പ്രത്യേക ജാഗ്രത

കോഴിക്കോട്:കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളില്‍ നിപ സ്ഥിരീകരിച്ചതിനു പിന്നാലെ സമീപ ജില്ലകളിലും ആരോഗ്യവകുപ്പിന്റെ ജാഗ്രത നിര്‍ദേശം. കഴിഞ്ഞ ദിവസം മരണപ്പെട്ടയാള്‍ വടകര ആയഞ്ചേരി സ്വദേശിയായിരുന്നു . മറ്റൊരാള്‍ മരുതോങ്കര പ്രദേശത്തുളളയാളും. വയനാട് , കണ്ണൂര്‍ ജില്ലാ അതിര്‍ത്തി മാഹി കേന്ദ്രഭരണ പ്രദേശവും സമീപ പ്രദേശങ്ങളാണ്.

വയനാട്ടിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളില്‍ ഡിഎംഒയുടെ ജാഗ്രത നിര്‍ദേശം നല്‍കി. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പുമായി ഉടന്‍ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച രണ്ടുപേരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി. ആദ്യം മരണപ്പെട്ടയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണുള്ളത്. ഇതില്‍ 127 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 31 പേര്‍ അയല്‍വാസികളും കുടുംബക്കാരുമാണ്. രണ്ടാമത് മരണപ്പെട്ടയാളുടെ സമ്പര്‍ക്കത്തിലെ 100 ഓളം പേരെ തിരിച്ചറിഞ്ഞു.

More Stories from this section

family-dental
witywide