
കൊല്ലം ഓയൂരില്‍നിന്ന് ആറു വയസുകാരി അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് വ്യാപക തിരച്ചില്‍ തുടരുന്നു. സംഭവത്തിൽദുരൂഹതയും ഏറുകയാണ്. കുട്ടിയെ കാണാതായിട്ട് 20 മണിക്കൂർ പിന്നിട്ടു. ഇപ്പോൾ അന്വേഷണം തട്ടിക്കൊണ്ടുപോയതായി കരുതുന്ന കാറിനെ കേന്ദ്രീകരിച്ചാണ്. നിരവധി സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. 2016 മോഡൽ സ്വിഫ്ട് ഡിസയർ കാറിലാണ് കുട്ടിയെ കൊണ്ടുപോയത്. അതിന്റെ നമ്പർ വ്യാജമാണ്. സംഘം അവരുടെ ഫോൺ ഉപയോഗിച്ചിട്ടില്ല. കൊല്ലം ജില്ല വിട്ട് കുട്ടി പോയിട്ടില്ല എന്നാണ് പൊലീസ് നിഗമനം.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്ന 3 പേരെ പൊലീസ് വിട്ടയച്ചു. ഇവർക്ക് സംഭവവുമായി ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ട് പേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തിരുന്നത്. നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ ബന്ധുക്കളെ വിളിക്കുന്നതിനായി പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖാചിത്രമാണ് പോലീസ് തയാറാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടേതെന്ന് സംശയിക്കുന്ന വാഹനം ഇന്നലെ അർധരാത്രിയോടെ പള്ളിക്കലിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു
no clue about the abduction of 6 year old girl even after 20 hours















