
കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് ഒരു രാത്രി പിന്നിട്ടിട്ടും കുട്ടിയെ കുറിച്ച് വിവിരങ്ങൾ കിട്ടിയിട്ടില്ല. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഒയൂർ കാറ്റാടി ഓട്ടുമല റെജിയുടേയും സിജിയുടേയും മകൾ അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ആദ്യം 5 ലക്ഷവും പിന്നീട് 10 ലക്ഷവും ആവശ്യപ്പെട്ട് ഫോൺ കോൾ വന്നു. പ്രതി എന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
സഹോദരനെയും വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ കാണാം. പ്രദേശവാസിയെന്ന് സംശയിക്കപ്പെടുന്ന ഏകദേശം 50 വയസ് പ്രായമുള്ള ഒരു വ്യക്തിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരങ്ങള്‍.
ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പൊലീസ് രേഖാ ചിത്രം തയ്യാറാക്കിയത്. രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ്, കാണാതായ പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ചിത്രത്തിലുള്ള ആള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെയും മറ്റൊരു പുരുഷന്റെയും മുഖം വ്യക്തമായിരുന്നില്ലെന്ന് കടയുടമയും നാട്ടുകാരനായ ഒരാളും പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്.
No clue about the girl abducted from Kollam, statewide search on