ശബരിമല തീര്‍ഥാടന വാഹനങ്ങളിൽ അലങ്കാരങ്ങൾ വേണ്ട: ഹൈക്കോടതി

കൊച്ചി : ശബരിമല തീര്‍ഥാടനത്തിന് വരുന്ന വാഹനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി. മുൻ ഉത്തരവിലെ നിർദേശങ്ങൾ നടപ്പാക്കണം. അലങ്കരിച്ചുവരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കെഎസ്ആർടിയിൽ പരസ്യം നല്കാമെങ്കിലും അലങ്കാരം പാടില്ല.

അലങ്കാരം വെച്ചുവരുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി.പുഷ്പങ്ങളും ഇലകളുംവെച്ച് അലങ്കരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. ഇത്തരത്തില്‍ വരുന്ന വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം തെങ്ങിന്‍ പൂക്കുലകളും വാഴകളും പൂമാലകളുമൊക്കെയായി അലങ്കരിച്ച് തീര്‍ഥാടക വാഹനങ്ങള്‍ ശബരിമലയിലേക്ക് വരുന്നത് പതിവുകാഴ്ചയാണ്.  മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് അടുത്തമാസം തുടക്കം കുറിക്കാനിരിക്കെയാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.

no decorations allowed in Sabarimala pilgrims’ vehicle says high court of Kerala

More Stories from this section

family-dental
witywide