‘ഒരു ബന്ദിയേയും ജീവനോടെ വിടില്ല…’ യുദ്ധം രൂക്ഷമാകുമ്പോള്‍ ഇസ്രായേലിന് ഹമാസ് മുന്നറിയിപ്പ്

ഗാസ സിറ്റി: ഗാസ മുനമ്പില്‍ ഇസ്രായേലുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫലസ്തീന്‍ ഗ്രൂപ്പായ ഹമാസ്, ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ ഒരു ബന്ദിയും ജീവനോടെ പ്രദേശം വിട്ടുപോകില്ലെന്ന് മുന്നറിയിപ്പ് നല്‍കി.

‘ഫാസിസ്റ്റ് ശത്രുവിനോ അതിന്റെ ധിക്കാരപരമായ നേതൃത്വത്തിനോ … അല്ലെങ്കില്‍ അതിന്റെ പിന്തുണക്കാര്‍ക്കോ… ഒരു കൈമാറ്റവും ചര്‍ച്ചയും കൂടാതെ പ്രതിരോധത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാതെയും അവരുടെ തടവുകാരെ ജീവനോടെ കൊണ്ടുപോകാന്‍ കഴിയില്ലെ’ന്ന് ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവ് അബു ഒബൈദ പറഞ്ഞു. ഇസ്രായേല്‍ തടവിലാക്കിയ പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു വക്താവിന്റെ മുന്നറിയിപ്പ്.

ഡിസംബര്‍ ഒന്നിന് തുടങ്ങിയ താത്ക്കാലിക വെടിനിര്‍ത്തല്‍ കറാറിന്റെ ഭാഗമായി ഒരാഴ്ചത്തെ ഉടമ്പടി പ്രകാരം 240 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി 80 ഇസ്രായേലികള്‍ ഉള്‍പ്പെടെ 105 ബന്ദികളെ മോചിപ്പിച്ചിരുന്നു.

അതേസമയം, 137 ബന്ദികള്‍ പലസ്തീന്‍ പ്രദേശത്ത് അവശേഷിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ ശനിയാഴ്ച അറിയിച്ചു.

പുതിയ സന്ധി ഉറപ്പാക്കാനും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് മധ്യസ്ഥനായ ഖത്തര്‍ ഞായറാഴ്ച പറഞ്ഞു, എന്നാല്‍ നിരന്തരമായ ഇസ്രായേല്‍ ബോംബാക്രമണം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.

ഇസ്രായേല്‍ സേനയുമായി ഏറ്റുമുട്ടല്‍ തുടരുമെന്ന് ഒബൈദ പറഞ്ഞു. ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് പ്രവര്‍ത്തകര്‍ നടത്തിയ ക്രൂരമായ ആക്രമണത്തെ തുടര്‍ന്നാണ് ഗാസയില്‍ യുദ്ധം ആരംഭിച്ചത്, ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് 1,200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. പകരം ചോദിക്കാനിറങ്ങിയ ഇസ്രയേലാകട്ടെ, വ്യോമ, കര, കടല്‍ ആക്രമണത്തില്‍, കുറഞ്ഞത് 17,700 പേരുടെ മരണം ഉറപ്പിച്ചു.

More Stories from this section

family-dental
witywide