പാന്‍ കേക്ക് വേണ്ട, അമേരിക്കയില്‍ ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്

വാഷിംഗ്ടണ്‍: എണ്‍പത്തിയൊന്നുകാരിയായ ഭാര്യ തനിക്കുവേണ്ടി ഉണ്ടാക്കിയ പാന്‍കേക്കുകള്‍ കഴിക്കാന്‍ ആഗ്രഹിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നതിന് അമേരിക്കയില്‍ 85 കാരന്‍ അറസ്റ്റില്‍. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയുടെ യുഎസ് അറ്റോര്‍ണി ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഡിസംബര്‍ 10 ന് സ്റ്റീവന്‍ ഷ്വാര്‍ട്‌സ് തന്റെ ഭാര്യ ഷാരോണ്‍ ഷ്വാര്‍ട്‌സിനെ അടുക്കളയിലെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. 81 കാരിയെ വാഷിംഗ്ടണ്‍ ഡിസിയിലെ വീട്ടിനുള്ളില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തി, അതേസമയം ഷ്വാര്‍ട്‌സിനെ വീട്ടിനുള്ളില്‍ സ്വയം പരിക്കേല്‍പ്പിച്ച നിലയിലും കണ്ടെത്തി.

അടുത്തിടെയുണ്ടായ സ്‌ട്രോക്കിനെത്തുടര്‍ന്ന്, ചലനശേഷിയില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഭക്ഷണക്രമത്തില്‍ വ്യത്യാസം വന്നിട്ടുണ്ടെന്നും ശരീരഭാരം വീണ്ടെടുക്കാന്‍ സഹായിക്കുന്നതിനായി ഭാര്യ തനിക്ക് എപ്പോഴും പാന്‍ കേക്ക് നല്‍കാന്‍ ശ്രമിക്കുകയാണെന്നും അയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

കുത്തേറ്റ ദിവസം രാവിലെ, തന്റെ ഭാര്യ തനിക്ക് പാന്‍കേക്ക് തന്നുവെന്നും ശ്രമിക്കുകയായിരുന്നുവെന്നും അത് കഴിക്കാന്‍ കഴിയില്ലെന്ന് താന്‍ അവളോട് പറഞ്ഞതായും ഷ്വാര്‍ട്‌സ് പറഞ്ഞു. താന്‍ മധുരമുള്ള പ്രാതല്‍ കഴിക്കില്ലെന്ന് പറഞ്ഞതിന് ശേഷം, ഭിത്തിയില്‍ ഒരു പ്ലേറ്റ് ഇടിക്കുന്ന ശബ്ദം കേട്ടതായി ഷ്വാര്‍ട്‌സ് അന്വേഷകരോട് പറഞ്ഞു, പിന്നീടുണ്ടായ തര്‍ക്കത്തിനിടെ അയാള്‍ കത്തിയുപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.

More Stories from this section

family-dental
witywide