
വാഷിങ്ടൺ: പലസ്തീനികൾക്ക് സംഭവിക്കുന്നത് സഹിക്കാനാകാത്ത കാര്യങ്ങളാണെന്ന് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. പോഡ് സേവ് അമേരിക്കയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം നടത്തിയത്.
തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തുന്ന കൊലപാതക പരമ്പരകൾ ഭയാനകവും നീതീകരിക്കാനാകാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പലസ്തീനിലെ അധിനിവേശവും പലസ്തീനികൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതും സഹിക്കാനാകാത്ത കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി..
ഇസ്രയേൽ-പലസ്തീൻ പ്രശ്നം പരിഹരിക്കണമെന്നുണ്ടെങ്കിൽ മുഴുവൻ സത്യവും ഉൾക്കൊള്ളണമെന്നും ആരുടെയും കൈകൾ ശുദ്ധമല്ലെന്നും നമ്മളെല്ലാം ഒരു പരിധിവരെ പങ്കാളികളാണെന്ന് സമ്മതിക്കണമെന്നും ഒബാമ ചൂണ്ടിക്കാട്ടി.











