ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ ജേഷ്ഠ സഹോദരനും, സീനിയർ വൈദീകനുമായ അഞ്ചേരി ഇലയ്ക്കാട്ടു കടുപ്പിൽ റവ. ഇ. ജെ ജോർജിന്റെ (95 ) വേർപാടിൽ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനു വേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് അനുശോചനം അറിയിച്ചു.
കോട്ടയം സെമിനാരി ഹൈസ്കൂൾ, കീഴില്ലം സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1956 ൽ യൂഹാനോൻ മാർത്തോമ്മായിൽ നിന്ന് ശെമ്മാശ സ്ഥാനവും ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയിൽ നിന്ന് കശീശാ സ്ഥാനവും സ്വീകരിച്ചു.കുലശേകരം, പുല്ലൻ ചേരി, ചുങ്കത്തറ, മുതുകുളം, ഇടക്കര, കോവിലൂർ, മേഴക്കോട്, നാഗർകോവിൽ , പെരിനാട്, മുഖത്തല, കിഴക്കേ കല്ലട, കൈതക്കോട്, കറ്റാനം, താമരക്കുളം, നൂറനാട്, ചുനക്കര , ജാലഹള്ളി , മന്ദമരുതി, സൂററ്റ്, വാപി , ചന്ദക്കുന്ന്, പുതുപള്ളി, തലപ്പാടി, വാളകം, പൊടിയാട്ടുവിള, പേറ, മലയാലപ്പുഴ, അഞ്ചേരി ഇടവകളുടെ വികാരിയായി ശുശ്രൂഷ നിർവഹിച്ചു.
പതിനൊന്ന് വർഷം മാർത്തോമ്മാ സഭയുടെ ഹോസ്കോട്ട് മിഷൻ മിഷനറി, തെക്കൻ തിരുവിതാംകൂർ മിഷനറി, വാപി ഖരിയാർ റോഡ് മിഷനറി, മലയാലപ്പുഴ നവജീവൻ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചു.
ഭാര്യ : അയിരൂർ ചെറുകര നല്ലേറ്റു ഡോ. സോഫി ജോർജ്. മക്കൾ : ഡോ. ജേക്കബ് ജോർജ് (ദുബായ്) , ഡോ. സാറാ ഇമ്മാനുവേൽ (വെല്ലൂർ), കേണൽ റേച്ചൽ ജോർജ് (യുഎസ്എ) , മാത്യു ജോർജ് (മേഘാലയ). മരുമക്കൾ : അൻകു ജേക്കബ്, ഡോ. ഇമ്മാനുവേൽ കിഷോർ, ജോൺ ഡി. സ്റ്റാർട്ട് മാൻ, ഡോ. ലാൽതാല മുവാനി.
കൊച്ചു മക്കൾ : ആരോൺ ജോർജ് ജേക്കബ്, ജോനാഥാൻ ജെറോം ജേക്കബ്, ജോസഫ് ഡാനിയേൽ ജേക്കബ്, ജോൺ ഇമ്മാനുവേൽ , ഡോ. ജോഹന ഇമ്മാനുവേൽ , ഡോ. മോസസ് ജോർജ്.
മറ്റു സഹോദരങ്ങൾ: പനംപുന്ന അത്തിമൂട്ടിൽ അച്ചാമ്മ ജേക്കബ്, പ്രൊഫ. ഇ. ജെ. ജേക്കബ് ( റിട്ട. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), പരേതയായ താന്നിമുണ്ടത്തതിൽ മോളി ജേക്കബ്, എ. ഇ ജേക്കബ് (തിരുവനന്തപുരം), അമ്മാൾ ജേക്കബ് (യു എസ് എ).
ഇന്നലെ ഉച്ചയ്ക്ക് 2.30 ന് അഭിവന്ദ്യ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിലുള്ള സംസ്കാര ശുശ്രുഷയ്ക്ക് ശേഷം അഞ്ചേരി ക്രിസ്‌റ്റോസ് മാർത്തോമ്മാ സെമിത്തേരിയിൽ സംസ്കാരം നടന്നു. ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം സഭയുടെ സംഗീത സംവേദന വിഭാഗമായ DSMC MEDIA യുട്യൂബിൽ ലഭ്യമായിരുന്നു.