കരുതിയിരുന്നതിലും വളരെ നേരത്തെ മനുഷ്യർ അമേരിക്കയിൽ എത്തി; തെളിവുകൾ സ്ഥിരീകരിച്ചതായി ശാസ്ത്രജ്ഞർ

പുതിയ ഗവേഷണമനുസരിച്ച്, ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് നാഷണൽ പാർക്കിൽ നിന്ന് കണ്ടെത്തിയ ഫോസിലൈസ് ചെയ്ത മനുഷ്യ കാൽപ്പാടുകൾ ഏതാണ്ട് 23,000 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായതെന്ന് ശാസ്ത്രജ്ഞർ. വടക്കേ അമേരിക്കയിൽ മനുഷ്യർ എപ്പോൾ എത്തി എന്നതിനെക്കുറിച്ചുള്ള പതിറ്റാണ്ടുകളുടെ ചിന്തയെ അട്ടിമറിക്കുന്നതാണ് ‘സയൻസിൽ’ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പഠനം.

ഉപരിതലത്തിൽ നിന്ന് ഏതാനും അടി താഴെയായി കുഴിച്ചിട്ടിരിക്കുന്ന കാൽപ്പാടുകളുടെ പ്രായം ഗവേഷകർ നിർണ്ണയിച്ചു. ഈ ചരിത്രാതീത മനുഷ്യർ ആരായിരുന്നുവെന്ന് കാൽപ്പാടുകൾക്ക് നമ്മോട് പറയാൻ കഴിയില്ല. എന്നാൽ, ഈ സംഘത്തെക്കുറിച്ച് വളരെ അത്ഭുതകരമായ ചിലത് പഠനത്തിൽ സൂചിപ്പിക്കുന്നു. ഏകദേശം 23,000 വർഷങ്ങൾക്ക് മുമ്പ് ഹിമയുഗത്തിൽ ഇക്കൂട്ടർ ഇപ്പോഴത്തെ ന്യൂ മെക്‌സിക്കോയിൽ ജീവിച്ചിരുന്നു. അതായത്, ആധുനിക തദ്ദേശീയരായ അമേരിക്കക്കാരുടെ പൂർവ്വികരെക്കാൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇവർ ഭൂഖണ്ഡത്തിൽ എത്തിയിട്ടുണ്ടെന്ന് ചുരുക്കം.

വൈറ്റ് സാന്റ്‌സ് നാഷണൽ പാർക്കിലെ വരണ്ട തടാകത്തിൽ 2009ലാണ് ഈ ശ്രേണിയിൽ പെട്ട ആദ്യ കാൽപ്പാട് കണ്ടെത്തുന്നത്. അടുത്തിടെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ ഈ കാൽപ്പാടുകളുടെ ഫോസിലുകൾക്കിടയിൽ നിന്നും ഒരു വിത്ത് കണ്ടെടുത്തിരുന്നു.

ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും, ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാൻഡ്‌സ് നാഷണൽ പാർക്കിൽ കാണപ്പെടുന്ന ശ്രദ്ധേയമായ കാൽപ്പാടുകൾ അവയെ കാണുന്നവരും അവ നിർമ്മിച്ചവരും തമ്മിൽ ശക്തമായ മനുഷ്യബന്ധം ഉണർത്തുന്നു. “അവർ ഞങ്ങളോട് പറയുന്ന അവിശ്വസനീയമായ കഥകൾ ഒരിക്കലും പുരാവസ്തുക്കളോ ഫോസിൽ അസ്ഥികളോ കൊണ്ട് മാത്രം പറയാൻ കഴിയില്ല,” യുഎസ് ജിയോളജിക്കൽ സർവേയിലെ (യുഎസ്ജിഎസ്) ജിയോളജിസ്റ്റായ കാത്‌ലീൻ സ്പ്രിംഗർ പറയുന്നു.

ഐസ് ഏജ് കാലഘട്ടത്തിലെ കുട്ടികളും കൗമാരക്കാരും ഉൾപ്പെടെയുള്ള സംഘത്തിന്റെ കാൽപ്പാടുകളാണ് ഇതെന്നാണ് കരുതുന്നത്. കാൽപ്പാടുകളുടെ വലിപ്പവും മറ്റും കണക്കാക്കിയാണ് ഈ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide