സിനിമാ പ്രവർത്തകനും നോവലിസ്റ്റുമായ എൻ.കെ ശശിധരൻ അന്തരിച്ചു

ആലുവ : നോവലിസ്റ്റും ആദ്യകാല സിനിമ പ്രവർത്തകനുമായ എൻ.കെ ശശിധരൻ (69) അന്തരിച്ചു. പുലർച്ചെ 3ന് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. തൊണ്ണൂറുകളിൽ ക്രൈം നോവലുകളിലൂടെയാണ് എൻ കെ ശശിധരൻ മലയാളി വായനക്കാരുടെ മനസ്സിൽ ഇടം പിടിച്ചത്. സിനിമാ രംഗത്തും സജീവമായിരുന്നു.

അങ്കം, ദി കിങ്, ഇത്‌ അനന്തപുരി, ചിലന്തി, ആസുരം, രാത്രിയുടെ കണ്ണ്, ഡെസ്റ്റിനേഷൻ, റാക്കറ്റ്സ്, കില്ലേഴ്സ്, ചെങ്കൽചൂള, കറുത്ത രാജാക്കന്മാർ, യുദ്ധകാണ്ഡം, അതീന്ദ്രിയം, ഞാൻ ആദിത്യൻ, എക്സ്പ്ലോഡ്, ഡെർട്ടി ഡസൻ, ബാറ്റിൽ ഫീൽഡ്, ലിക്കർ മാഫിയ, ഞാൻ സൂര്യ പുത്രൻ ഇവയാണ് പ്രധാനകൃതികൾ.  2020 ൽ പ്രസിദ്ധീകരിച്ച അഗ്നിമുഖമാണ് അവസാന നോവൽ. സീരിയൽ രംഗത്തും കുറച്ചു കാലം പ്രവർത്തിച്ചു.

ആലുവ ചൊവ്വര സ്വദേശിയാണ്. ഭാര്യ: ശോഭനാദേവി, മക്കൾ: ഗോപി കൃഷ്ണൻ, വിഷ്ണു. സംസ്കാരം ഇന്ന് വൈകുന്നേരം.

novelist N K Sasidharan passes away