മന്ത്രവാദം നടത്തിയെന്നാരോപണം; ഒഡീഷയില്‍ ഗ്രാമീണര്‍ ദമ്പതികളെ വെട്ടിക്കൊന്നു

മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഗ്രാമീണര്‍ ദമ്പതികളെ വെട്ടിക്കൊന്നു. ഒഡീഷയില്‍ ഘോഡപങ്ക സ്വദേശികളായ കപിലേന്ദ്ര, സസ്മതി മാലിക് എന്നിവരെയാണ് ഇവര്‍ താമസിക്കുന്ന ഗ്രാമത്തിലുള്ളവര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്. വെട്ടേറ്റ സസ്മതി തന്നെയാണ് തങ്ങള്‍ ആക്രമിക്കപ്പെട്ട വിവരം ബന്ധുക്കളെ അറിയിച്ചത്. രണ്ടുപേര്‍ ചേര്‍ന്ന് കപിലേന്ദ്രയെ തന്റെ കണ്‍മുന്നില്‍ വച്ച് വെട്ടിയെന്നും അവര്‍ തന്നെ പിന്തുടര്‍ന്ന് വെട്ടിയെന്നും സസ്മിത സഹോദരനെ വിളിച്ചറിയിച്ചിരുന്നു.

വിവരമറിഞ്ഞ് ബന്ധുക്കള്‍ എത്തിയപ്പോള്‍ റോഡരികില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ സസ്മിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിയാണ് ഭാര്യ സഹോദരന്‍ വെട്ടേറ്റ് മരിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തന്നെ ആക്രമിച്ചവരുടെ പേരുകള്‍ യുവതി വെളിപ്പെടുത്തിയിരുന്നതായും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് 16 പേരെ കസ്റ്റഡിയില്‍ എടുത്തതായും കൃത്യം നടത്തിയ നാലുപേരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ദമ്പതികള്‍ ഉറങ്ങുന്നതിനിടെ വീട്ടിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഫെബ്രുവരി 11ന് മന്ത്രവാദത്തിന്റെ പേരില്‍ കപിലേന്ദ്രയ്ക്ക് നേരെ ഗ്രാമത്തിലുള്ള ചിലര്‍ വെടിയുതിര്‍ത്തിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം രണ്ടുമാസം കഴിഞ്ഞാണ് നാട്ടില്‍ മടങ്ങിയെത്തിയത്.

More Stories from this section

family-dental
witywide