പിഞ്ചുകുഞ്ഞിനെയും അയൽവാസിയെയും കുത്തിക്കൊന്ന യുവാവിനെ നാട്ടുകാർ അടിച്ചുകൊന്നു

നബരംഗ്പൂർ: മദ്യലഹരിയിൽ തന്റെ രണ്ട് വയസ്സുള്ള മകനെയും പ്രായമായ അൽക്കാരിയെയും കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാർ അടിച്ചുകൊന്നു. ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലെ ബുജുമപദർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.

കൂലിപ്പണിക്കാരനായ രാധേ സാന്ത(28)യും ഭാര്യ മാലതിയും (25) തമ്മിൽ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. ജീവൻ ഭയന്ന് മാലതി മകന് ബോബി(2)യെ ഉപേക്ഷിച്ച് വീട്ടില് നിന്ന് ഓടി രക്ഷപ്പെട്ടു. മദ്യലഹരിയിലായിരുന്ന രാധേ, ഭാര്യയോടുള്ള ദേഷ്യം മകനോട് കാണിക്കുകയും കുഞ്ഞിനെ കത്തികൊണ്ട് കുത്തുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ ബോബി കൊല്ലപ്പെടുകയുമായിരുന്നു.

“ജെനി സാന്ത (60) രാധയെ അനുനയിപ്പിക്കാൻ പോയപ്പോൾ, അതേ ആയുധം കൊണ്ട് അവരെ ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ അവർ കൊല്ലപ്പെടുകയും ചെയ്തു,” പാപ്ദഹണ്ടി എസ്ഡിപിഒ ആദിത്യ സെൻ പറഞ്ഞു.

ബഹളം കേട്ട് ഗ്രാമവാസികൾ സ്ഥലത്തെത്തി. അവർ രാധയെ പിടികൂടി മർദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. നബരംഗ്പൂർ ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാധേ മരണത്തിന് കീഴടങ്ങി.

കൊല്ലപ്പെട്ട അയൽക്കാരിയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. “കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തു, അന്വേഷണം നടക്കുന്നു,” എസ്ഡിപിഒ പറഞ്ഞു. എന്താണ് രാധയെ ഇത്രയധികം പ്രകോപിപ്പിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

More Stories from this section

family-dental
witywide