ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിച്ചില്ല; വഴിയരികില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി

പ്രസവ വേദന വന്ന യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകാനായി ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ റോഡരികില്‍ പ്രസവിച്ച് യുവതി. ഒഡീഷയിലെ ബൊലാന്‍ഗിര്‍ ജില്ലയിലെ കുമുദ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രസവവേദന അനുഭവപ്പെട്ട ബിന്ദിയ സബര്‍ എന്ന യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കുടുംബം ആംബുലന്‍സ് വിളിച്ചെങ്കിലും ആരും വന്നില്ല. ആംബുലന്‍സിനെയും ആശാ വര്‍ക്കര്‍മാരെയും മാറി മാറി വിളിച്ചുവെങ്കിലും അവരാരും തങ്ങളെ സഹായിച്ചില്ലെന്ന് യുവതി പിന്നീട് പറഞ്ഞു.

വേദന രൂക്ഷമായതോടെ യുവതിയെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിമധ്യേ പ്രസവം നടക്കുകയായിരുന്നു. ശാരീരികാസ്വസ്ഥ്യത്തെത്തുടര്‍ന്ന് വാഹനം നിര്‍ത്തിയ ശേഷം ബന്ധുക്കള്‍ റോഡരികില്‍ തുണി കൊണ്ട് മറയുണ്ടാക്കി യുവതിയുടെ പ്രസവം നടത്തുകയായിരുന്നു. യുവതിക്ക് ഇരട്ടക്കുട്ടികളാണ്. ബിന്ദിയയുടെയും നവജാത ഇരട്ടക്കുട്ടികളുടെയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് വിവരം. വിഷയത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല.

More Stories from this section

family-dental
witywide