
ഓക്‌ലഹോമ: ഓക്‌ലഹോമ സിറ്റിയിലെ ക്ലാര വാട്ടേഴ്‌സ് കമ്മ്യൂണിറ്റി കറക്ഷൻ സെന്ററിൽ നിന്ന് രക്ഷപ്പെട്ട കുറ്റവാളിയെ കണ്ടെത്താൻ പൊലീസ് സഹായാമഭ്യർഥിച്ചു. 34 കാരനായ ഡഗ്ലസ് ഫെന്റൺ ആണ് വ്യാഴാഴ്ച രാവിലെ 11.30ഓടെ ജയിലിൽ നിന്നും രക്ഷപ്പെട്ടത്.
കുറ്റകൃത്യത്തിന് ശേഷം ആയുധം കൈവശം വച്ചതിന് 13 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ.
തവിട്ട് നിറമുള്ള മുടിയും തവിട്ടുനിറമുള്ള കണ്ണുകളും ക്ലോവർ ടാറ്റൂകളുമുള്ള 5’11” വെളുത്ത പുരുഷൻ എന്നാണ് ഫെന്റണിനെ വിശേഷിപ്പിക്കുന്നത്. ഫെന്റനെ കാണുന്നവർ 911 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു..