
വാഷിങ്ങ്ടണ്‍ ഡിസി: 2024 ജൂലൈയില്‍ 18 മുതല്‍ 20 വരെ വാഷിങ്ങ്ടണ്‍ ഡിസി യില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ അന്തര്‍ദേശിയ കണ്‍വന്‍ഷനുവേണ്ടിയുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ ആയ മാരിയറ്റ്, മോണ്ട്‌ഗോമറി കൗണ്ടി കോണ്‍ഫ്രന്‍സ് സെന്റര്‍, ബെഥേസ്ഡേ (bethesda), ഗ്രേറ്റര്‍ വാഷിങ്ങ്ടണ്‍ ഡിസി യില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി കല ഷഹി, കണ്‍വെന്‍ഷന്‍ ചെയര്‍ ജോണ്‍സന്‍ തങ്കച്ചന്‍, ജനറല്‍ കണ്‍വീനര്‍ ജെയിംസ് ജോസഫ്, കണ്‍വെന്‍ഷന്‍ അസ്സോസിയേറ്റ് ചെയര്‍സ് ആയ വിജോയി പാട്ടമാടി, ജിജോ ആലപ്പാട്ട്, കണ്‍വെന്‍ഷന്‍ ഫിനാന്‍സ് ഡയറക്ടര്‍ നോബിള്‍ ജോസഫ്, കണ്‍വെന്‍ഷന്‍ കള്‍ച്ചറല്‍ കോര്‍ഡിന്റ്റര്‍ നാരായണന്‍ കുട്ടി മേനോന്‍, ബീന ടോമി, കണ്‍വെന്‍ഷന്‍ പ്രസിഡന്റ് വിപിന്‍ രാജ്, ട്രസ്റ്റീ ബോര്‍ഡ് മെംബെറും മുന്‍ പ്രസിഡന്റുമായ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ കമ്മിറ്റി മെംബേഴ്സ് ആയ സ്‌കറിയ വര്‍ഗീസ്, മനോജ് മാത്യു എന്നിവര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഭാരവാഹികളെ സന്ദര്‍ശിച്ചു ഒരുക്കങ്ങള്‍ വിലയിരുത്തി.
ചരിത്രത്തില്‍ ആദ്യമായാണ് കണ്‍വെന്‍ഷന് ഒരു വര്‍ഷം മുമ്പുതന്നെ കണ്‍വെന്‍ഷന്റെ കാര്യങ്ങള്‍ ഹോട്ടലുമായി ചര്‍ച്ച ചെയ്തു ഒരുക്കങ്ങള്‍ വിലയിരുത്തുന്നത്. ഒരു ചരിത്ര കണ്‍വെന്‍ഷന്‍ ആണ് 2024 ഫൊക്കാന പ്ലാന്‍ ചെയ്യുന്നത്. അമേരിക്കയിലെയും ഇന്ത്യയിലെയും സാമൂഹ്യ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. വാഷിങ്ങ്ടണ്‍ ഏരിയയില്‍ ഏറ്റവും കൂടുതല്‍ ആളെ ഉള്‍കൊള്ളാന്‍ കഴിയുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ ആണ് മാരിയറ്റ്. 1500 പേര്‍ക്ക് താമസിക്കുവാന്‍ ഉള്ള സൗകര്യമുണ്ട്. 2000 ല്‍ അധികം ആളുകളെ പ്രതിക്ഷിക്കുന്നതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.
മൂന്ന് ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ മാരിയറ്റ്, മോണ്ട്‌ഗോമറി കൗണ്ടി കോണ്‍ഫ്രന്‍സ് സെന്റര്‍ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് സന്ദര്‍ശിച്ച ഭാരവാഹികള്‍ ഒരേ സ്വരത്തില്‍ അറിയിച്ചു. ഈ കണ്‍വെന്‍ഷന്‍ അവിസ്മരണീമാക്കുവാന്‍ പരമാവധി ശ്രമിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു. ഫൊക്കാനയുടെ പേരും പ്രശസ്തിയും ഈ കണ്‍വന്‍ഷന്‍ ലോകം മുഴുവന്‍ പരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി പദ്ധികള്‍ നാം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. നമുക്കു ഇനിയും വളരെ ദൂരം പോകാനുണ്ട്. നമ്മുടെ അര്‍ത്ഥപൂര്‍ണ്ണമായ ആ സഞ്ചാരത്തിനു വാഷിങ്ങ്ടണ്‍ ഡി .സി കണ്‍വെന്‍ഷന്‍ ഒരു പാതയൊരുക്കലാണ്. അമേരിക്കയിലെയും കാനഡയിലെയും തന്നെയല്ല ലോകത്തിന്റെ പല ഭാഗത്തുനിന്നും ഈ കണ്‍വെന്‍ഷന് എത്തുമെന്ന് പലരും അറിയിച്ചിട്ടുണ്ട്, എല്ലാ മലയാളികളെയൂം ഈ പ്രവാസി കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഡോ. കല ഷഹി പറഞ്ഞു.
ഫൊക്കാനായുടെ ഈ അന്തര്‍ദേശിയ കണ്‍വെന്‍ഷനില്‍ ഭാഗമാകുവാന്‍ ഓരോരുത്തരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷര്‍ ബിജു ജോണ്‍, എക്‌സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍, വൈസ് പ്രസിഡന്റ് ചക്കോകുര്യന്‍ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാന്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്‍, ജോയിന്റ് ട്രഷര്‍ ഡോ. മാത്യു വര്‍ഗീസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ജോര്‍ജ് പണിക്കര്‍, വിമെന്‍സ് ഫോറം ചെയര്‍ ഡോ. ബ്രിഡ്ജറ് ജോര്‍ജ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സന്‍ തങ്കച്ചന്‍, നാഷണല്‍ കമ്മിറ്റി മെംബേര്‍സ്, ട്രസ്റ്റിബോര്‍ഡ് മെംബേര്‍സ്, റീജണല്‍ വൈസ് പ്രെസിഡന്റുമാര്‍ എന്നിവര്‍ അറിയിച്ചു.