
കോടിക്കണക്കിന് ആരാധകരുടെ ആവേശമായ ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ഡന്‍കിയിലെ ട്രെയിലര്‍ മുതല്‍ സൂപ്പര്‍ ലുക്കില്‍ ശ്രദ്ധനേടുകയാണ് താരം.
രാജ്കുമാര്‍ ഹിരാനിയുടെ ചിത്രമായ ഡന്‍കിയില്‍ ഷാരൂഖിനൊപ്പം തപ്സി പന്നുവും റൊമാന്റിക്കായി പ്രത്യക്ഷപ്പെടുന്ന ഓ മാഹി എന്ന ഗാനമാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. ആകര്‍ഷകമായ ഈണത്തില്‍ ഹാര്‍ഡിയുടെയും മനുവിന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.
ഡന്‍കി ഡ്രോപ്പ് 5′ എന്ന് വിളിക്കപ്പെടുന്ന ഈ ഗാനം അരിജിത് സിംഗിന്റെ മറ്റൊരു റൊമാന്റിക് ഗാനമാണ്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ ഓ..മാഹി.
ഷാരൂഖ് ഖാനൊപ്പം ബൊമന്‍ ഇറാനി, തപ്സി പന്നു, വിക്കി കൗശല്‍, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ എന്നിവരടങ്ങുന്ന താരങ്ങളാണ് ഡന്‍കിയില്‍ ഉള്ളത്. ചിത്രം ഡിസംബര്‍ 21-ന് റിലീസ് ചെയ്യും.