
പാലക്കാട് ; അട്ടപ്പാടിയിൽ ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അഗളിക്കടുത്ത് സാമ്പാർകോട് ഊരിലെ മരുതന്റെ മകൻ വണ്ടാരി ബാലൻ (70) ആണ് കൊല്ലപ്പെട്ടത്.
വ്യാഴം രാവിലെ ആട് മേക്കാൻ ഊരിനടുത്തുള്ള സാമ്പാർകോട് മലയിൽ പോയതായിരുന്നു. വൈകുന്നേരം ആടുകൾ മാത്രം തിരിച്ചെത്തിയത് കണ്ട് നാട്ടുകാർ കാട്ടിൽ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.
old man killed in wild elephant attack at Attappadi










