പുതുവര്‍ഷരാവില്‍ ഗതാഗതക്കുരുക്കില്‍ പെടാതെ യാത്ര ചെയ്യാം; രാത്രി ഒരുമണിവരെ മെട്രോ സര്‍വീസ് നടത്തും

കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജനുവരി 1ന് പുലര്‍ച്ചെ ഒരുമണിവരെ കൊച്ചി മെട്രോ സര്‍വീസ് നടത്തും. ഡിസംബര്‍ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് ആയിരിക്കും സര്‍വീസ് നടത്തുക. പുലര്‍ച്ചെ ഒരു മണിക്കാകും ആലുവ, എസ് എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അവസാന സര്‍വ്വീസ്. പുതുവര്‍ഷം ആഘോഷിക്കാനെത്തുന്നവര്‍ക്ക് ഗതാഗതസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെട്രോ സര്‍വീസ് സമയം നീട്ടിയിരിക്കുന്നത്.

കൊച്ചി മെട്രോയുടെ സര്‍വീസ് പുനക്രമീകരിച്ചത് എറണാകുളം നഗരത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് സഹായകമാകും. സര്‍വ്വീസ് സമയം നീട്ടിയ കാര്യം മെട്രോ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്കില്‍പ്പെടാതെ പുതുവത്സര ആഘോഷങ്ങള്‍ക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങള്‍ക്ക് കൊച്ചി മെട്രോ സര്‍വീസ സഹായകരമാകുമെന്നാണ് മെട്രോ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

More Stories from this section

family-dental
witywide