സനാതനധർമ്മ പരാമർശം: ഉദയനിധിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, പിന്തുണയുമായി കോൺഗ്രസ്

ന്യൂഡൽഹി: സനാതനനർമ്മത്തെ ഉന്മൂലനം ചെയ്യണം എന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയിൽ വിവാദം ആളിക്കത്തുമ്പോൾ പിന്തുണയുമായി കോൺഗ്രസ്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ കാഴ്ചപ്പാടുകളും അഭിപ്രായ സ്വാതന്ത്ര്യവുമുണ്ടെന്നാണ് പാർട്ടി നേതാക്കളുടെ പ്രതികരണം.

“ഞങ്ങൾ എല്ലാവരുടെയും വിശ്വാസങ്ങളെ ബഹുമാനിക്കുന്നു… ഞങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാണ്… ‘സർവ ധർമ്മ സമഭാവ’ എന്നതാണ് കോൺഗ്രസ് പ്രത്യയശാസ്ത്രം,” മുതിർന്ന നേതാവ് കെ.സി.വേണുഗോപാൽ പറഞ്ഞു,

പാർട്ടി മേധാവി മല്ലികാർജുൻ ഖാർഗെയുടെ മകനായ കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പ്രതികരണം കുറച്ചുകൂടി ശക്തമായിരുന്നു.

“സമത്വത്തെ പ്രോത്സാഹിപ്പിക്കാത്തതോ മനുഷ്യനെന്ന നിലയിൽ നിങ്ങൾക്ക് മാന്യത ഉറപ്പാക്കാത്തതോ ആയ ഏത് മതവും എന്റെ അഭിപ്രായത്തിൽ മതമല്ല. തുല്യ അവകാശങ്ങൾ നൽകാത്ത ഏത് മതവും ഒരു രോഗം പോലെയാണ്…”

അതേസമയം, ആം ആദ്മി പാർട്ടിയും തൃണമൂലും ഉൾപ്പെടെയുള്ള ഇന്ത്യാ സഖ്യത്തിലെ മറ്റ് അംഗങ്ങൾ ഈ വിഷയത്തിൽ ഇതുവരെ സംസാരിച്ചിട്ടില്ല.

More Stories from this section

family-dental
witywide