രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍

ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച  അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍. സ്വാതന്ത്രദിനാഘോഷച്ചടങ്ങുകളില്‍ അതിഥികളായി പങ്കെടുക്കാന്‍ രാജ്യത്തെത്തിയ അമേരിക്കന്‍ പ്രതിനിധി സംഘത്തിലെ അംഗങ്ങളാണ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ആഗ്രഹം പ്രകടിപ്പിച്ചത്.

കോണ്‍ഗ്രസ് വക്താവ് പ്രവീണ്‍ ചക്രവര്‍ത്തിയാണ് ഈ വിവരം പുറത്ത് വിട്ടത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നെത്തിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൂടിക്കാഴ്ചക്ക് ശ്രമിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടപുണ്ട്. ഇതിനായി അപേക്ഷ നല്‍കാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശ കാര്യമന്ത്രാലയം അനുവദിച്ചാല്‍ മാത്രമേ ഇത്തരമൊരു കൂടിക്കാഴ്ചക്ക് നടക്കുകയുള്ളു. അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികളും വിദേശകാര്യമന്ത്രാലയവും തമ്മില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണിത്. പ്രധാനപ്രതിപക്ഷ കക്ഷിയുടെ നേതാവുമായി വിദേശ പ്രതിനിധിക്ള്‍ ചര്‍ച്ച നടത്തുന്നതില്‍ അപാകതിയൊന്നുമില്ലന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്്