ആല്‍ബനി (ന്യൂയോര്‍ക്ക്) : ന്യൂയോര്‍ക്കിലെ ആല്‍ബനിയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളും ഓണാഘോഷ ലഹരിയിൽ. ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ‘പൊന്നോണം 2023’ എന്ന പേരില്‍ 15 ന് വൈകീട്ട് 5 മണി മുതല്‍ 11 മണിവരെ ആല്‍ബനി ഹിന്ദു കള്‍ച്ചറല്‍ സെന്ററില്‍ ആഘോഷ പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. വിഭവ സമൃദ്ധമായ ഓണ സദ്യയും, മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തും വിവിധ കലാപരിപാടികളുമുണ്ട്.
ഇത്തവണ കേരളത്തില്‍ നിന്നുള്ള കലാകാരന്മാരുടെ വിവിധ കലാപരിപാടികളാണ് ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണം. ‘സമ്മര്‍ നൈറ്റ് 2023’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ നടന്‍ രാഹുല്‍ മാധവ്, നടിമാരായ പ്രിയങ്ക, മാളവിക, അഞ്ജലി കൃഷ്ണ, മിമിക്രി കലാകാരന്മാരായ അഖില്‍ കവലയൂര്‍, പ്രസാദ് മുഹമ്മ, പ്രശസ്ത നാടന്‍ പാട്ടുകാരി പ്രസീത ചാലക്കുടി, ഗായകരായ ദേവാനന്ദ്, സുമേഷ് രഘു, സലീഷ് ശ്യാം, ഗായിക അനാമിക എന്നിവരെ കൂടാതെ ബിജു സേവിയര്‍, സബിന്‍ സുകേഷ്, മുത്തു ശരവണന്‍, ഭാരതി, ജംഷീന എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ഓണാഘോഷ പരിപാടികള്‍ക്ക് മാറ്റു കൂട്ടും.
ഈ ആഘോഷ പരിപാടികളില്‍ എല്ലാ മലയാളികളും കുടുംബസമേതം പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പത്താം തീയതിക്കു മുന്‍പായി സീറ്റ് റിസര്‍വ്വ് ചെയ്യണം. ( https://cdmany.org/ponnonam-2023/ ).
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ സാക്ക് – 518 894 1564, ചാള്‍സ് മാര്‍ക്കോസ് – 765 301 1616, സുനൂജ് ശശിധരന്‍ – 585 794 8424.
Onam celebration of Albany Malayali Association on 15th of this month