‘ഇത് വെറും പ്രതികാര നടപടി’; സ്ത്രീധന പീഡനക്കേസ് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: അധ്യാപികയായ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ നൽകിയ സ്ത്രീധന പീഡനക്കേസ് റദ്ദാക്കി സുപ്രീം കോടതി. പ്രതികാരം തീർക്കൽ മാത്രമാണ് കേസിന്റെ ഉദ്ദേശമെന്നും ക്രിമിനൽ നടപടികൾ തുടരാൻ അനുവദിക്കുന്നത് അനീതിയാകുമെന്നും പറഞ്ഞാണ് കോടതി കേസ് റദ്ദാക്കിയത്.

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ, എസ്‌വിഎൻ ഭാട്ടി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച്, വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ, വാദിയുടെ ആരോപണങ്ങൾ പൂർണ്ണമായും പര്യാപ്തമല്ലെന്നും പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി.

“ഭർതൃവീട്ടുകാർക്കെതിരെ പ്രതികാരം ചെയ്യാൻ അവർ ആഗ്രഹിക്കുന്നു എന്നത് വ്യക്തമാണ്. ഈ കേസുമായി അവർക്കെതിരെ മുന്നോട്ട് പോകാൻ മതിയായ കാരണങ്ങളുണ്ടെന്ന് വിവേകമുള്ള ആർക്കും തോന്നില്ല. അങ്ങനെ ചെയ്താൽ അത് അനീതിയാകും,” സുപ്രീം കോടതി പറഞ്ഞു.

ഭർത്താവിന്റെ സഹോദരന്മാർക്കും അമ്മയ്ക്കും എതിരായ നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെതിരായ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി.

More Stories from this section

dental-431-x-127
witywide