ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ല; സോളർ കേസിൽ സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി

തിരുവനന്തപുരം: സോളർ കേസിലെ പ്രതിയെ പീഡിപ്പിച്ച കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2021 ജനുവരിയിലാണ് കേസ് സിബിഐക്കു കൈമാറിയത്. സോളാർ പീഡനവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ പരിശോധിച്ചത്. ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാല്‍ എന്നിവർക്ക് സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു.

മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ ആ ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് സിബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമാണെന്നും സിബിഐ കണ്ടെത്തി. സോളാർ പീഡനക്കേസ് കേവലം രാഷ്ട്രീയ ആരോപണമാണെന്ന കോൺഗ്രസിന്റെ വാദത്തിന് കൂടുതൽ കരുത്തു പകരുന്നതാണ് കോടതി നടപടി.

Oommen Chandy acquitted in Solar molestation case, court accepted the CBI decision

More Stories from this section

family-dental
witywide