ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍: പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ നല്‍കും

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിയിലായവരെ ചോദ്യം ചെയ്യാന്‍ പൊലീസ് നാളെ കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കും. അച്ഛനും അമ്മയും മകളും അടങ്ങുന്ന മൂവര്‍ സംഘം അതിവിദഗ്ദ്ധമായാണ് പൊലീസിനെയും നാട്ടുകാരെയും പറ്റിച്ചത്.

തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ ടോം ആന്റ് ജെറി കാര്‍ട്ടൂണ്‍ കാണിച്ചതാണ് നിര്‍ണ്ണായക വഴിത്തിരിവായത്. കുട്ടി കാര്‍ട്ടൂണ്‍ കണ്ട വിവരം പറഞ്ഞതോടെ ആ സമയത്ത് കാര്‍ട്ടൂണ്‍ കണ്ടവരുടെ ഐ.പി അഡ്രസ് ഉള്‍പ്പെടെ ശേഖരിച്ച് അതില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ച ഇടത്തെക്കുറിച്ചും മറ്റുമുള്ള വിവരം ശേഖരിച്ചാണ് ഇവരിലേക്ക് എത്തിയത്.

മറ്റ് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്നാണ് പൊലീസ് സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

More Stories from this section

family-dental
witywide